താൾ:13E3287.pdf/66

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പറ്റിപ്പിറപ്പങ്ങറുത്തങ്ങെനിക്കു
പരലൊകത്തിങ്കൽ സുഖിച്ചുങ്ങിരിപ്പാൻ7
തെറ്റത്തൊടെന്നും തൊഴുന്നെനതല്ലൊ–തിരു

5. ഉടലിന്റകത്തെ ഉയിർകൊണ്ടുപൊവാൻ
ഉടയൊൻ വരുമ്പൊൾ തടുപ്പൊരും ഇല്ല
വടികൊണ്ടടിച്ചു നടത്താതിരിപ്പാൻ
ധനമുള്ളവർ നല്ല ധർമ്മങ്ങൾ ചെയ്വിൻ
മുടുകുന്നുതെന്റെ മനസ്സിന്നെനിക്കൊ
മുറഉണ്ടുമുന്നെപ്പറപ്പൊത്തു കണ്ടാൽ
തിടരറ്റ നന്മകൾ നല്കീടവെണം–തിരു

6. ഊനങ്ങൾ വന്നാൽ ഉപായങ്ങൾ വെണം
ഉപദെശം കെട്ടാൽ ഉറപ്പിക്കപ്പൊകാ
ഹീനങ്ങളാണ്ട മനസ്സായിച്ചമഞ്ഞു
ഇരത്തെണ്ടിതന്നെ ഉരുകുന്നെന്മാലെ
ഞാനിന്നുനിന്നെ സ്തുതിക്കുന്നുതെന്നാൽ8
നാമം സ്തുതിച്ചു പിഴയാതിരിപ്പാൻ9
തെനിമ്പമായിട്ടിരിക്കെണം എന്നിൽ-തിരു

7. എട്ടാം എഴുത്തെ ജപിപ്പാനിരുന്നാൽ
എണ്ണുന്നതിങ്ങൊന്നതങ്ങൊമ്പതൊന്നും
തട്ടായ്ക്കുകയുണ്ടിത്തപസ്സിങ്കൽ കൂടി
തന്നെ നിനയാത10 സന്ന്യാസി ഉണ്ടൊ
പൊട്ടാക്കുന്നെന്റെയകത്തുണ്ടിതൈവർ
പൊരുൾ പൊകുന്നെരത്തതിന്മുമ്പെ പൊവൊർ11
ദുഷ്ടുണ്ടിവർക്കൊന്നിനൊന്നില്ല തമ്മിൽ-തിരു

64

"https://ml.wikisource.org/w/index.php?title=താൾ:13E3287.pdf/66&oldid=201722" എന്ന താളിൽനിന്ന് ശേഖരിച്ചത്