താൾ:13E3287.pdf/58

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

1. 'പട്ടുകച്ചാ പുടവകൾ എന്നിവ
കെട്ടിപ്പെറിനശിക്കുന്നിതു ചിലർ'
. 2. 'ജന്മസാഫല്യം ഒക്കവരുത്തുവാൻ
കന്മഷയായ വൈശ്യമതിഎന്നും
ശൂദ്രയൊനിയിൽ പുത്രർഉൽപാദിച്ചു
ദുർഗ്ഗതിക്കയക്കുന്നു പിതൃക്കളെ'
3. 'വെദവിത്തുകളാകിയ ഭൂസുരർ
വാദവിദ്യകൾ ചെയ്യുന്നതത്ഭുതം.
' സാമൂഹികമായ അധികാരം, കൃതികളുടെ വിമർശനധർമ്മത്തെ ബാധി
ക്കുകയും സ്വാനുകൂലമായി വ്യാഖ്യാനിക്കുകയും ചെയ്യുന്നതിന് ഈ വരിക
ളുടെ വെട്ടിച്ചുരുക്കൽ തന്നെ ഉദാഹരണം.

വരികൾ കൂടുതലുണ്ടെന്നതുപോലെതന്നെ സുപ്രസിദ്ധമായ ചില
വരികൾ ഈ പാഠത്തിലില്ലെന്നതും ശ്രദ്ധേയമാണ്.

'രണ്ടുനാലുദിനം കൊണ്ടൊരുത്തനെ
തണ്ടിലേറ്റി നടത്തുന്നതും ഭവാൻ
മാളികമുകളേറിയമന്നന്റെ
തോളിൽമാറാപ്പു കേറ്റുന്നതും ഭവാൻ'
ഈ വരികളുടെ അഭാവത്തിനു കാരണമെന്ത്? ഉള്ളൂർ സഭാപ്രവേശം പാനയെക്കുറിച്ച്
പ്രസ്താവിക്കുന്നതു കൂടി ശ്രദ്ധിക്കാം.

"ഇതും പൂന്താനത്തിന്റെ കൃതി തന്നെയൊ എന്നു സംശയിക്കേണ്ടി
യിരിക്കുന്നു. എന്തെന്നാൽ,

"മാളികമീതേമേവുന്ന മന്നന്റെ
തോളിൽ മാറാപ്പു കേറ്റുന്നതും ഭവാൻ"
"രണ്ടുനാലുദിനം കൊണ്ടൊരുത്തനെ
ത്തണ്ടിലേറ്റിനടത്തുന്നതും ഭവാൻ'
എന്നീ വരികൾ ഈ ഗ്രന്ഥത്തിലും കാണാനുണ്ട്. (കേ. സാ.ച.ഭാഗംII
പു. 618, 619)

ഈ രണ്ടു വസ്തുതകളും ചേർത്തുവായിക്കുമ്പോൾ പ്രസ്തുത വരികൾ സഭാപ്രവേശം പാനയിൽനിന്ന് ജ്ഞാനപ്പാനയിലേക്കു കുടിയേറിയതാ
കാനാണു സാധ്യതയെന്നു തോന്നുന്നു. ഈ വരികളെ മാത്രം അടിസ്ഥാന
മാക്കി സഭാപ്രവേശം പാനയുടെ കർതൃത്വം പൂന്താനത്തിൽ ആരോപിക്കാൻ
സാധ്യമല്ലെന്നും വരുന്നു.

ജ്ഞാനപ്പാനയുടെ ഭിന്നപാഠങ്ങളെക്കുറിച്ചും പാഠാന്തരീയതയെ
ക്കുറിച്ചും കൂടുതൽ പഠനങ്ങൾ നടക്കേണ്ടതുണ്ടെന്ന് ഈ പതിപ്പ് ഓർമ്മിപ്പി
ക്കുന്നു.

ഓണപ്പാട്ട്

കേരളത്തിലെ നാടോടി ജനസമുദായങ്ങളുടെ ഉത്സവവും ശുഭപ്രതീ
ക്ഷയും ഗൃഹാതുരത്വവുമൊക്കെയായ ഓണത്തെക്കുറിച്ച ധാരാളം പാട്ടുകളു
ണ്ടായിട്ടുണ്ടാവാമെങ്കിലും അവയിൽ ഇന്നു ലഭ്യമായവ കുറവാണ്. കേരള
ഭാഷാഗാനങ്ങൾ വാല്യം രണ്ടിൽ ഓണവിഷയകമായ അഞ്ചുപാട്ടു

56

"https://ml.wikisource.org/w/index.php?title=താൾ:13E3287.pdf/58&oldid=201710" എന്ന താളിൽനിന്ന് ശേഖരിച്ചത്