ഭാഗ്യനാശംകൊണ്ടെതുമെകയ്വരാ'
'ശയ്യമെലെ കിടക്കുമാറാക്കൊല്ലാ' എന്നിങ്ങനെയുള്ള വരികൾ
വൈയക്തികമുദ്രയുള്ളതാണ്. സൂര്യഗായത്രിയിലൂടെ പുലരുന്ന വൈദിക
സംസ്കാരവും കേരളീയന്റെ വ്യക്തിസംസ്ക്കാരവും തമ്മിൽ ഈ സ്തുതിയിൽ
സമന്വയിക്കുന്നു. അജ്ഞാനം, രോഗം, തിമിരം എന്നിവയൊക്കെ ഇരുളും
കറുപ്പുമാണ്. അവയകറ്റുന്ന വിജ്ഞാനത്തിന്റെയും ചികിത്സയുടെയും
വെളിച്ചത്തിന്റെയും ഊർജ്ജമാണ് സൂര്യൻ. പ്രകൃതിദേവതകളിൽ ഏറ്റവും
പ്രഭാവശാലിയായ സൂര്യൻ ഇവിടെ ത്രിമൂർത്തികൾക്കും ആരാധ്യനാകുന്നു.
ഈ സ്തോത്രത്തെക്കുറിച്ച് ഉള്ളൂർ പരാമർശിക്കുന്നുണ്ടെങ്കിലും
(കേ.സാ.ച. ഭാഗം II പു. 635) കർത്താവാരാണെന്നു സൂചിപ്പിക്കുന്നില്ല.
നാടോടിക്കവികളെപ്പോലെ ഈ കീർത്തനകാരന്മാരും കൃതികളിലൂടെ മാത്രം
പ്രശസ്തി നിലനിർത്തുന്നവരാണ്.
കൃഷ്ണസ്തുതികൾ
സ്തുതികാരന്മാർക്ക് ഏറ്റവും പ്രിയപ്പെട്ട ദേവൻ ശ്രീകൃഷ്ണണനാണ്.
പത്തുദിക്കും തങ്കലാക്കി നില്ക്കുന്ന ജഗന്നിവാസനും വേണുഗാനമൂർത്തി
യായ കലാകാരനും കർമോത്സകനായ മനുഷ്യനുമായി, ഒരേസമയം മാനു
ഷികദേവഭാവങ്ങളുടെ സമന്വയമായി, ഈ ദേവത സ്തുതികളിൽ നിറഞ്ഞു
നില്ക്കുന്നു. ബാലലീലകളാടുന്ന കൃഷ്ണനോടു വാത്സല്യവും ഗോപികാര
ക്തനായ കൃഷ്ണനോടു രതിയും ഗീതാകാരനായ കൃഷ്ണനോടു ഭക്തിയും പുലർത്തുന്ന സ്തോത്രകവികൾ ദേവഭാവത്തെക്കാൾ മാനുഷികഭാവത്തിനാണ്
കൂടുതൽ ഊന്നൽ നല്കുന്നത്. ഭക്തിയെന്നത് പല്ലവിയായി ആവർത്തിക്കപ്പെടു
കയും ചെയ്യുന്നു.
'കണ്ണിൽമേവിനതീയിൽ അംബുജബാണനെ പൊരിചെയ്തു’ ശിവൻ
സ്ത്രീനിഷേധപരമായ വന്യപൗരുഷത്തിന്റെ പ്രതീകമാകുമ്പോൾ ‘കന്നിമാ
രുടെ സന്തോഷവാരിധിയായ കൃഷ്ണൻ പ്രേമസ്വരൂപനാണ്. പലപ്പോഴും
സ്ത്രൈണസൗന്ദര്യത്തിന്റെ തീക്ഷ്ണതയോടെയാണ് ശ്രീകൃഷ്ണൻ ഈ
സ്തുതികളിൽ വർണ്യവിഷയമാകുന്നത്. 'എന്നുണ്ണികൃഷ്ണനെ." എന്നു
തുടങ്ങുന്ന സ്തുതിയിൽ സ്ത്രീശരീരവർണനയുടെ പരമ്പരാഗതരീതിതന്നെ
കൃഷ്ണവർണനയ്ക്കും ഉപയോഗിക്കുന്നതു കാണുക.
ഈ സമാഹാരത്തിലെ 'നരകവൈരിയാം.' എന്നു തുടങ്ങുന്ന സ്തുതി,
ശ്രീകൃഷ്ണസ്തുതിയെന്നപേരിൽ ഉള്ളൂരും (കേ.സാ.ച. ഭാഗം II പു608),
'ബാലകൃഷ്ണപഞ്ചാക്ഷരി'യെന്ന പേരിൽ ആർ.നാരായണപ്പണിക്കരും
അവതരിപ്പിക്കുന്നുണ്ട്. "നമഃശിവായ എന്ന അക്ഷരപഞ്ചകത്തെക്കൊണ്ടാണ്
ഓരോ പദ്യവും ആരംഭിക്കുന്നത്. ഇതു വെളുപ്പാൻകാലത്തു ചൊല്ലാനുള്ള
ഭൂപാളകീർത്തനമാകുന്നു" (ആർ.നാരായണപ്പണിക്കർ, കേ.ഭാ.സാ.ച. 2-ാം
ഭാഗം, പു. 123).
'കാണാകേണം' സ്തോത്രമെന്ന പേരിൽ ഉള്ളൂരും ശ്രീകൃഷ്ണകേശാ
ദിപാദസ്തോത്രമെന്നു നാരാണയപ്പണിക്കരും പരാമർശിക്കുന്നതാണ്
52