താൾ:13E3287.pdf/52

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

'അന്നപൂർണേശ്വരിസ്തുതി'യെന്ന് ഇന്നറിയപ്പെടുന്ന 'ചെറുകുന്നഞ്ചടിതന്നെ
ഉദാഹരണം. ഖണ്ഡങ്ങളുടെയോ ഈരടികളുടെയോ ആദ്യവർണങ്ങൾക്ക്
ഏതെങ്കിലും തരത്തിലുള്ള ക്രമം ദീക്ഷിക്കുന്നത് പല അഞ്ചടികളുടെയും
സ്തുതികളുടെയും പൊതുസ്വഭാവമാണ്. തിരുവങ്ങാട്ടഞ്ചടി, ചെറുകുന്നഞ്ചടി,
ഗുരുനാഥസ്തുതി, സൂര്യസ്തുതി, കൃഷ്ണസ്തുതി (അയ്യൊ എന്തമ്പുരാനെ),
മുകുന്ദസ്തുതി എന്നിവ സ്വരാക്ഷരങ്ങളുടെ ക്രമവും, പൊന്മേരിഅഞ്ചടി,
കൃഷ്ണസ്തുതി (നരകവൈരിയാം) എന്നിവ ‘നമഃശിവായ' എന്ന നാമപഞ്ചാ
ക്ഷരിയുടെ വർണക്രമവും ദീക്ഷിക്കുന്നു. കൃഷ്ണസ്തുതി (പച്ചക്കല്ലാത്ത.),
കൃഷ്ണസ്തുതി (കണ്ണഉണ്ണികരുണാകര.), പത്മനാഭസ്തുതി (പത്തു ദിക്കും
തങ്കലാക്കി.) എന്നീ സ്തുതികളിലെ വരികളുടെ ആരംഭത്തിനും ഇങ്ങനെ
വർണപരമായ നിയതത്വമുണ്ട്. വരികളുടെയോ ഖണ്ഡങ്ങളുടെയോ
അവസാനം ഓരോ തവണയും ആവർത്തിക്കുന്ന വരികൾ ഗാനപാരമ്പര്യവുമാ
യുള്ള ബന്ധം വ്യക്തമാക്കുന്നു. മാത്രമല്ല, വ്യവസ്ഥാപിതവൃത്തങ്ങളുടെ
ശ്ലഥമായ പൂർവരൂപങ്ങൾ ഈ കൃതികളിൽ പൊതുവായി കാണാം. നാടോടി
പാരമ്പര്യത്തിൽനിന്ന് ഉരുവപ്പെട്ട അഞ്ചടിയും സവർണരിലെ സാധാരണക്കാ
രിലൂടെ പ്രചാരം സിദ്ധിച്ച സ്തുതിയും വ്യത്യസ്ത പാരമ്പര്യങ്ങൾ തമ്മിൽ
കാലാന്തരങ്ങളായി നടന്ന കൊടുക്കൽവാങ്ങലുകളുടെ പരിണതഫലങ്ങ
ളാണ്. ഇവയിലൂടെ ശൈവ-വൈഷ്ണവ വിശ്വാസങ്ങളും വ്യത്യസ്ത ജനത
യുടെ സാംസ്കാരികാന്തരീക്ഷങ്ങളും ജനകീയ-നാഗരിക സംഗീതധാരകളും
സമന്വയിക്കുന്നു.

സ്തുതികൾ

ഈ സൂതികളിൽ പലതും കേരളത്തിലാകെ പ്രഭാതപ്രദോഷങ്ങളിൽ
ഒരനുഷ്ഠാനമെന്ന നിലയിൽതന്നെ ചൊല്ലിവന്നിരുന്നതാണ്. കീർത്തനങ്ങ
ളെന്നും സ്നോത്രങ്ങളെന്നും ഇവയ്ക്കു പേരുണ്ട്. നാടോടിസംഗീതത്തിൽനിന്നു
വികാസംപ്രാപിച്ച കേരളീയസംഗീതത്തിന്റെ തനതായ ഈണങ്ങളിലാണ്
ഈ കൃതികൾ ചൊല്ലിയിരുന്നത്. താളപരമായ ലാളിത്യവും ശ്ലഥമായ
വൃത്തബന്ധവും സ്തുതികളുടെ സവിശേഷതയാണ്. ഉള്ളൂർ പറയുന്നു:

"ഭാഷാസാഹിത്യത്തിലെ ഒരു ഗണനീയമായ വിഭാഗമാണ് സ്നോത്രം.
അതിമനോഹരങ്ങളായ കീർത്തനങ്ങൾ മുതൽ അത്യന്തം ശുഷ്ക്കങ്ങളാ
യവവരെ ഉച്ചാവചങ്ങളായ പല ചെറിയ കൃതികളും ഈ വിഭാഗത്തിൽ അടങ്ങീ
ട്ടുണ്ട്. എങ്കിലും ദേവതാവിഷയകമായ രതിഭാവം പ്രായേണ ഏതു കീർത്തന
ത്തിലും ഏറെക്കുറെ സ്ഫുരിക്കുന്നതായി കാണാം' (കേരളസാഹിത്യചരിത്രം രണ്ടാം ഭാഗം, പു. 607).

ഇതിൽ 'ദേവതാവിഷയകമായ രതി'യെന്ന സങ്കല്പം അല്പംകൂടി
വിശദീകരിക്കേണ്ടതുണ്ട്. മധുരഭക്തിയെന്നു വിവക്ഷിക്കുന്നതും ഇതിനെത്ത
ന്നെയാണ്. ശ്രീകൃഷ്ണസ്തുതികൾതന്നെ ഉത്തമോദാഹരണം. ഗോപിക
മാരുടെ കൃഷ്ണരതിയും യശോദയുടെ കൃഷ്ണവാത്സല്യവും ഭക്തരുടെ
കൃഷ്ണദർശനവും സമന്വയിക്കുന്നവയാണ് ഈ കീർത്തനങ്ങൾ. ഓരോ
കീർത്തനത്തിലും ഈശ്വരോന്മുഖമായ ഈ മനോഭാവങ്ങൾ ഏറിയും)

50

"https://ml.wikisource.org/w/index.php?title=താൾ:13E3287.pdf/52&oldid=201702" എന്ന താളിൽനിന്ന് ശേഖരിച്ചത്