താൾ:13E3287.pdf/51

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ഈ വരികളിലെ വർണങ്ങളുടെ അവ്യവസ്ഥ മാത്രാപരമായ സമീപനം
ആവശ്യമാണെന്നു സൂചിപ്പിക്കുന്നു. കാകളിയുടെ വൈചിത്ര്യമുള്ള പ്രകാര
ഭേദങ്ങൾ കണക്കിലെടുത്താൽ ആ ഗോത്രത്തിലാണിതുൾപ്പെടുക. പക്ഷേ,
ലഘുപ്രായഗണങ്ങൾ (1,3,5), വർണപരമായ ഊനതയുള്ള ഗണങ്ങൾ (2, 4,
8, 12, 10), കാകളിയെ 'ശ്ലഥകാകളി'യാക്കുന്ന മഗണം (11), ലഘുപ്രായഗണ
ങ്ങളിൽതന്നെയുള്ള മഗണങ്ങൾ (9, 10) എന്നിങ്ങനെ കാകളിക്കു കല്പിക്കാ
വുന്ന എല്ലാവിധത്തിലുമുള്ള ശ്ലഥത്വവും മിശ്രതവും കണക്കിലെടുക്കേണ്ടി
വരും. പക്ഷേ, ഈ വരികൾ നാലടികൾ വീതമുള്ള താളവട്ടങ്ങളിൽ
ഒതുങ്ങുന്നതു കൊണ്ട് പൂർണമായും താളാധിഷ്ഠിതമാണ്.

കണ്ണിപ്പറമ്പഞ്ചടിയിൽ ഈ പ്രശ്നത്തിനു മറെറാരു മുഖമാണുള്ളത്.
ഒറ്റനോട്ടത്തിൽ നതോന്നതയെന്നു തോന്നിക്കുന്ന ഈ അഞ്ചടിയിലെ നാല്,
എട്ട്, ഒമ്പത്, പത്ത് ഖണ്ഡങ്ങൾ വർണസംഖ്യയിൽ വ്യത്യസ്തത പുലർത്തുന്നു.
'വൃത്തവിചാര'ത്തിൽ കണ്ണിപ്പറമ്പഞ്ചടിയിലെ,
"പലരോടും നിന്യാതെയൊരുകാര്യം തുടങ്ങൊല്ലാ
പണം മോഹിച്ചൊരുത്തന്നെ ചതിച്ചീടൊല്ലാ’ എന്നീ വരികൾ ഊനവക്ത്ര
ത്തിന് ഉദാഹരണമായാണ് ഉദ്ധരിച്ചിരിക്കുന്നത് (പു.110). ലഘുവർണ
ത്തിന്റെ ആധിക്യമാവാം ഈ വരികൾ വക്ത്രഗോത്രത്തിലുൾപ്പെടുത്താൻ
വൃത്തവിചാരകാരനെ പ്രേരിപ്പിച്ചത്. വർണസംഖ്യയിൽ വ്യത്യസ്തതയുള്ള
ഖണ്ഡങ്ങൾകൂടി പരിഗണിക്കുമ്പോൾ നതോന്നത്. (ഭാഷാ) വക്രം എന്നീ
വൃത്തങ്ങളിലേതിനാണ് ഊനതയെന്ന സന്ദിഗ്ദ്ധത അവശേഷിക്കുന്നു.
വ്യവസ്ഥാപിതവൃത്തങ്ങൾ തമ്മിലുള്ള നേർത്ത അതിരുകൾക്കുപരി
നാടോടിസംസ്കാരത്തിന്റെ സവിശേഷതകൾകൂടി കണക്കിലെടുത്തുള്ള
താളപദ്ധതിയോടിണങ്ങി നില്ക്കുന്നവയാണ് ഈ കൃതികളെന്ന
നിഗമനത്തിലേക്കാണ് ഇതു നയിക്കുക.

പൊന്മേരിഅഞ്ചടിയിലെ താളവ്യവസ്ഥ അല്പംകൂടി സങ്കീർണമാണ്.
നിലവിലുള്ള വൃത്തവ്യവസ്ഥയിൽ മദനാർത്ത, ശങ്കരചരിതം എന്നീ വൃത്തങ്ങ
ളോട് അടുപ്പമുള്ള വരികളാണ് ആദ്യത്തെ മൂന്നു ഖണ്ഡങ്ങളിൽ; മാത്രാപ്രധാന
ത്വവും ഊനവർണഗണത്വവും കണക്കിലെടുക്കണമെന്നു മാത്രം. പക്ഷേ,
നാലും അഞ്ചും ഖണ്ഡങ്ങളിലെ മൂന്നും നാലും വരികൾ ഈ വൃത്തങ്ങളി
ലൊതുങ്ങാത്തത്ര വർണാധിക്യമുള്ളവയാണ്. അയഞ്ഞ രീതിയിലുള്ള
ചൊല്ലലിലൂടെയാവാം ഈ വരികൾ താളനിബദ്ധമാകുന്നത്.

കാഞ്ഞിരങ്ങാട്ടഞ്ചടിയിലെ പൂർണമായ ഈരടിക്ക് മല്ലികയോടാണ്
കൂടുതൽ അടുപ്പം. ചെറുകുന്നഞ്ചടിയെ പരമ്പരാഗതരീതിയിൽ ഭാഷാവൃത്ത
മായ തരംഗിണിയിൽ ഉൾപ്പെടുത്താം.

താള-വൃത്തസങ്കല്പങ്ങളുടെ പാരസ്പര്യവും താളപദ്ധതിയുടെ
സാധ്യതകൾകൂടി ഉൾപ്പെടുത്തി പരമ്പരാഗതവൃത്തശാസ്ത്രത്തെ പരിഷ്ക്കരി
ക്കേണ്ട ആവശ്യകതയും ഒന്നുകൂടി ഓർമിപ്പിക്കുന്നതാണ് ഈ അഞ്ചടികൾ.

അഞ്ചടിയും സ്തുതിയും

പ്രമേയപരമായ സമാനതയ്ക്കപ്പുറം അഞ്ചടിയും സ്തുതിയും തമ്മിലുള്ള
ബന്ധമെന്താണ്? വ്യാപകമായ അർത്ഥത്തിൽ അഞ്ചടിയും സ്തുതിതന്നെയാണ്.

49

"https://ml.wikisource.org/w/index.php?title=താൾ:13E3287.pdf/51&oldid=201701" എന്ന താളിൽനിന്ന് ശേഖരിച്ചത്