താൾ:13E3287.pdf/49

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പ്രാചീനകൃതികളുടെ കാര്യമെന്തായാലും ഗുണ്ടർട്ടിൽനിന്നു ലഭ്യമായ
അഞ്ചടികളെ ഈ രീതിയിൽ നിർവചിക്കുകയും ലക്ഷണകല്പന നടത്തു
കയും ചെയ്യുന്നത് ശരിയായിരിക്കുകയില്ല. കാരണം, അവ കേരളഭാഷാവൃത്ത
ങ്ങളുടെയോ ഗാനരീതിയുടെയോ സാമാന്യസ്വഭാവങ്ങൾ പ്രദർശിപ്പിക്കുന്നവ
യാണ്. ഇവയ്ക്ക് മാത്രാധിഷ്ഠിതമായല്ലാതെ 'അശിക്കണക്കിനെ അടിസ്ഥാന
മാക്കിയുള്ള തമിഴ്വൃത്തപദ്ധതി സ്വീകാര്യമല്ല. മാത്രമല്ല.മലയാളസ്വഭാവമുള്ള
വൃത്തങ്ങളെ തമിഴ്വൃത്തരീതികൊണ്ടളക്കുന്നതിലെ പൊരുത്തക്കേട്
അപ്പൻതമ്പുരാൻ (ദ്രാവിഡവൃത്തങ്ങളും അവയുടെ ദശാപരിണാമങ്ങളും,
പു.23), എസ്.കെ.നായർ, കെ.കെ.വാദ്ധ്യാർ (വൃത്തവിചാരം, പു.22) എന്നിവ
രൊക്കെ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. അഞ്ചടിയുടെ വിവിധ മാതൃകകൾ പഠിച്ചതിനു
ശേഷമാണ് ഉള്ളൂർ ഈ അഭിപ്രായത്തിലെത്തിച്ചേർന്നത് എന്നു കരുതാനും
വഴിയില്ല. ഈ നിലയ്ക്ക് മഹാകവിയുടെ അഭിപ്രായത്തിന് എത്രത്തോളം
സൂക്ഷമതയുണ്ടെന്നു ചിന്തിക്കാവുന്നതാണ്.

തെയ്യം-തിറകൾക്കുപയോഗിക്കുന്ന അഞ്ചടികളുമായി ബന്ധപ്പെ
ടുത്തി ഈ പേരിന്റെ അർത്ഥം കണ്ടെത്താനുള്ള ശ്രമങ്ങളും നടന്നിട്ടുണ്ട്.
മുച്ചിലോട്ടു ഭഗവതി, മുച്ചിലോട്ടുതായി, മുച്ചിലോട്ടു പരദേവത എന്നീ അയ്യടി
ത്തോറ്റങ്ങൾ സ്വസമാഹാരത്തിലുൾപ്പെടുത്തി ചിറയ്ക്കൽ ടി.ബാലകൃ
ഷ്ണൻനായർ പറയുന്നു :

'തോറ്റം പാടുന്നത് 'തത്ത-തത്തത്ത്' എന്ന അഞ്ച് അടികളോടു
കൂടിയ താളവട്ടത്തിലായതിനാലാണ് ‘അയ്യടിത്തോറ്റം' എന്ന പേരുണ്ടായത്'
' (കേരള ഭാഷാഗാനങ്ങൾ ഭാഗം 1, പു. 99),

അദ്ദേഹത്തിന്റെ സമാഹാരത്തിലെ മൂന്ന് അയ്യടിത്തോറ്റങ്ങൾക്കു
ആറു ഖണ്ഡങ്ങൾ വീതമുണ്ട്. മാത്രമല്ല, ആറാം ഖണ്ഡത്തിൽ മുൻപുള്ള
അഞ്ചു ഖണ്ഡങ്ങളെപ്പറ്റി സൂചിപ്പിക്കുന്നുമുണ്ട്.

ഉദാ: 'ഉരചെയ്ത കവിയിതഞ്ചും'
"കവിമാലയിവയൊരഞ്ചും'
'ഉരചെയ്ത കവിയിതഞ്ചും' എന്നതിന് ചൊല്ലിയ ഈ അഞ്ച് അഥവാ
ആറു ഖണ്ഡങ്ങൾ എന്നർത്ഥം എടുക്കാം" എന്നും ബാലകൃഷ്ണൻനായർ
(കേരളഭാഷാഗാനങ്ങൾ ഭാഗം 1, പു.100) പറയുന്നു.

താളവട്ടത്തിലുൾപ്പെടുന്ന അടികളുടെ എണ്ണത്തെ അടിസ്ഥാന
മാക്കിയുള്ള ഈ ലക്ഷണനിർവചനത്തിന്റെ സാധുത സംശയാസ്പദമാണ്.
എം.വി.വിഷ്ണുനമ്പൂതിരി എഴുതുന്നു:

"അഞ്ചു പാദങ്ങളോടുകൂടിയ ഗാനങ്ങളാണ് അഞ്ചടിയെന്നോ
താളത്തെ ആസ്പദമാക്കിയുള്ളതാണ് ആ പേരെന്നോ തെയ്യം-തിറകൾക്കു
പാടാറുള്ള അഞ്ചടികളെ മുൻനിർത്തിപറയുക സാധ്യമല്ല'(തോറ്റംപാട്ടുകൾ,
പു.15).

"ഉത്തരകേരളത്തിലെ തോറ്റംപാട്ടുകൾ' എന്ന സമാഹാരത്തിൽ
'ബാലിത്തോറ്റ'ത്തിലെ ചെറിയ അഞ്ചടിയും വലിയ അഞ്ചടിയും ആറു
പദ്യഖണ്ഡങ്ങൾ വീതമുള്ളവയാണ്. വിഷ്ണുമൂർത്തിത്തോറ്റത്തിന്റെ
അഞ്ചടി വെറും പത്തുവരിയിലൊതുങ്ങുന്നു. തുളുവീരൻതോറ്റത്തിന്റെ

47

"https://ml.wikisource.org/w/index.php?title=താൾ:13E3287.pdf/49&oldid=201698" എന്ന താളിൽനിന്ന് ശേഖരിച്ചത്