താൾ:13E3287.pdf/44

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ഊനമായിപ്പൊയി ഗുരുഭക്തി എങ്കിലൊ
മാനഹാനിക്കൊരു പാത്രമാകും' (ഗുരനാഥസ്തുതി)
"നരജാതിയിൽ വന്നു പിറന്നുടൻ സുകൃതഞ്ചെയ്തു. മെല്പെട്ടു പൊയവർ
സുഖിപ്പിച്ചീടും സത്യലൊകത്തൊളം
................................................
സ്ഥാനമാനങ്ങൾ ചൊല്ലിക്കലഹിച്ചു
...............................................
അർത്ഥത്തെ കൊതിച്ചെത്ര നശിക്കുന്നു' (ജ്ഞാനപ്പാന)
"കള്ളക്കെടില്ല കളവുമില്ല
എള്ളൊളമില്ല പൊളിവചനം
വെള്ളിക്കൊലാദി ചെറുനാഴിയും
എല്ലാം കണക്കുകളൊന്നുപൊലെ' (ഓണപ്പാട്ട്)

ഉദ്ധരണികളിൽനിന്ന് ഈ ജനകീയകവികൾ വിഭാവനം ചെയ്ത
മൂല്യാധിഷ്ഠിതമായ ജീവിതദർശനം വ്യക്തമാകുന്നുണ്ടല്ലൊ.

അഞ്ചടികൾ

അഞ്ചടികൾ എന്ന വിഭാഗത്തിൽപെടുന്ന കൃതികളുടെ പ്രചാരകാല
ത്തെക്കുറിച്ചും അവയിലെ ഭാഷയെക്കുറിച്ചും കൂടുതൽ പഠനങ്ങൾ ഉണ്ടാകേ
ണ്ടിയിരിക്കുന്നു. കാലനിർണയത്തിനുള്ള പ്രധാന ഉപാധിയായി ഭാഷയെ
സ്വീകരിക്കുകയാണെങ്കിൽ ഒരേ കാലഘട്ടത്തിലെ ഭാഷാഭേദങ്ങളിൽതന്നെ
ആധുനിക മലയാളത്തോട് അടുപ്പവും അകലവും തോന്നിക്കുന്ന വിവിധ
മാതൃകകൾ കാണാം. ഇതുതന്നെയാണ് ഭാഷാമാത്രാധിഷ്ഠിതമായ
കാലനിർണയരീതിയുടെ പ്രതിസന്ധിയും. അഞ്ചടികളുടെ കാലമേതായാലും
മലയാളത്തിന്റെ ആർജ്ജവം ഈ കൃതികളുടെ പ്രാധാന്യം വ്യക്തമാക്കുന്നു.

ഗുണ്ടർട്ടിന്റെ സമാഹാരത്തിലുള്ള അഞ്ചടികളുടെയെല്ലാംതന്നെ
പേരുകൾ ഉത്തരമലബാറിലെ പ്രസിദ്ധമായ ക്ഷേത്രങ്ങളുടെ പേരുമായി
ബന്ധപ്പെട്ടിരിക്കുന്നു.

തിരുവങ്ങാട്ടഞ്ചടി

കേരളത്തിലെ ഏറ്റവും പ്രധാനമായ നാലു ശ്രീരാമക്ഷേത്രങ്ങളി
ലൊന്നാണ് തലശ്ശേരിക്കടുത്തുള്ള തിരുവങ്ങാട്ടുക്ഷേത്രം. കേരളമാഹാത്മ്യം,
കേരളോൽപത്തി, കേരളപുരാണം, ലോഗന്റെ മലബാർമാന്വൽ, മതിലേരി
ക്കന്നി എന്നീ കൃതികളിൽ പരാമർശങ്ങളുണ്ടെങ്കിലും ക്ഷേത്രത്തിന്റെ
പഴക്കത്തെപ്പറ്റി വ്യക്തമായ തെളിവുകളൊന്നും ഇതുവരെ ലഭിച്ചിട്ടില്ലെന്ന് കൃഷ്ണകുമാർമാരാർ ചൂണ്ടിക്കാണിക്കുന്നു (ധർമ്മദീപം പു. 43,44), ദാരുശി
ല്പങ്ങളും ടെറാക്കോട്ടാശില്പങ്ങളും നിറഞ്ഞ ഈ ക്ഷേത്രം പല കാലഘട്ടങ്ങ
ളുടെ സംസ്ക്കാരവ്യവഹാരത്തിനു വേദിയായിട്ടുണ്ട്. ഖരാന്തകനും ചതുർ
ബാഹുവുമായ ശ്രീരാമനാണ് ഇവിടുത്തെ പ്രതിഷ്ഠ. "ശ്വേതൻ' എന്ന മഹർഷി
സ്ഥാപിച്ചതുകൊണ്ടാണ് "ശ്വേതാരണ്യപുരം' (തിരുവങ്ങാട്) എന്ന പേരു
ലഭിച്ചതെന്ന് ഐതിഹ്യം.

42

"https://ml.wikisource.org/w/index.php?title=താൾ:13E3287.pdf/44&oldid=201691" എന്ന താളിൽനിന്ന് ശേഖരിച്ചത്