താൾ:13E3287.pdf/21

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ത്തിനു മാർത്താണ്ഡവർമ്മയുടെ രാഷ്ട്രീയത്തോടും സംസ്കൃതീകരണ
പ്രവണതയോടും ബന്ധപ്പെട്ട പരിമിതചരിത്രമാണുള്ളത്. തെയ്യവും തിറയും
മുടിയേറ്റും കാവുതീണ്ടലും പൂരവും സർപ്പംതുള്ളലും കടന്നുവരുന്ന മതതല
മാകട്ടെ അടിയാളരുടെ സംഘബോധത്തിന്റെ സൃഷ്ടിയാണ്. അതു മുകളിൽ
നിന്നു കടന്നുവന്നതല്ല, ജനങ്ങളുടെ മതാത്മകതയാണ്. അതിൽ അവരുടെ
ആധിവ്യാധികളെല്ലാം കലർന്നിരിക്കുന്നു. വിവേകാനന്ദസ്വാമികളും ശ്രീനാരാ
യണഗുരുവും ഇപ്പറഞ്ഞതരത്തിലുള്ള മതബോധത്തിന്റെ വിവിധതലങ്ങൾ
സമന്വയിപ്പിച്ച നവോത്ഥാന നായകരാണ്.

മേൽസൂചിപ്പിച്ച കാഴ്ചപ്പാടുള്ളവർ സാഹിത്യവും മതവും തമ്മിലു
ള്ളബന്ധത്തെ കാണുന്നത് ഇങ്ങനെയാണ്.
Literature and religion exist in positive relation rather than
absolute difference because, as Derrida writes in Of Grammatol-
ogy "the intelligible face of the sign remains turned toward the
word and the face of God...The sign and divinity have the same
place and time of birth. The age of the sign is essentially theologi-
cal" (pp. 13-14). If this is so, the sign, and texts made of signs,
cannot be de-sedimented: that is, theological concerns are so
deeply inscribed in the language of the West (at least) that they
cannot be removed no matter how hard we try. The sign is simply
coeval with God. (Atkins 1985:95)

മരപ്രഭു
ദൈവം ചമയുന്നവർ മതത്തിലും സാഹിത്യത്തിലുമുണ്ട്. അത്തര
ക്കാരുടെ വ്യവഹാരങ്ങളിൽ പ്രകടമാകുന്ന ആധിപത്യപ്രവണതകളോടു
ശക്തമായി പ്രതികരിക്കാൻ മതാത്മകവും സാഹിതീയവുമായ മാധ്യമങ്ങളുടെ
സാധ്യതകൾ സംയോജിപ്പിച്ച് ഉപയോഗിച്ചതിനു സാഹിത്യചരിത്രത്തിൽ
വേണ്ടുവോളം ഉദാഹരണങ്ങളുണ്ട്. നാരായണീയ കർത്താവായ മേല്പത്തു
രിനെയും പൂന്താനത്തെയും ബന്ധിപ്പിച്ചുകൊണ്ടുള്ള 'മരപ്രഭു' വിന്റെ കഥ
കേരളീയ മനസ്സുകളിൽ നൂറ്റാണ്ടുകളായി നിലനിൽക്കുന്നു. ഭക്തി, വിഭക്തിയെ
കീഴടക്കിയ മാനസോത്സവം. അന്ന് എന്തുസംഭവിച്ചു എന്നു വ്യക്തമല്ല. എന്നാൽ അന്നും ഇന്നും എന്തു സംഭവിക്കണം എന്ന ജനകീയ മനസ്സിന്റെ പ്രഖ്യാപ
നമാണ് 'മരപ്രഭുവിന്റെ ഐതിഹ്യവും പ്രതിമയും നൽകുന്നത്. ജനകീയ
നിഷേധചിന്തയും ഭക്തകവികളും തമ്മിലുള്ളബന്ധം കൂടുതൽ മനസ്സിലാക്കാൻ
പൂന്താനത്തെക്കുറിച്ചുള്ള കൂടുതൽ ഐതിഹ്യങ്ങൾ ശേഖരിച്ചു പരിശോ
ധിച്ചാൽ മതി. 'പൂന്താനത്തിന്റെ ജീവിതകഥ അജ്ഞാതമായിരിക്കുന്നിട
ത്തോളം കാലം ഐതിഹ്യകഥകൾക്കു പ്രസക്ടിയുണ്ട്' (പി. സോമൻ 1991:20)
എന്ന നിരീക്ഷണം ന്യൂനോക്തിയായേ പരിഗണിക്കാവൂ. പൂന്താനത്തെ
ക്കുറിച്ചുള്ള എല്ലാ ചരിത്രവസ്തുതകളും ഏതെങ്കിലും ഒരു ഓലക്കെട്ടിൽനിന്നു
നാളെ വായിച്ചെടുക്കാൻ കഴിഞ്ഞെന്നു സങ്കല്പിക്കുക. അപ്പോഴും അദ്ദേഹ
ത്തെക്കുറിച്ചുള്ള ഐതിഹ്യങ്ങൾക്ക് വിലയിടിവുണ്ടാകുകയില്ല. പൂന്താനം
ആരായിരുന്നു എന്ന ചരിത്രകൗതുകംപോലെയോ അതിലധികമോ ഐതിഹ്യ
ങ്ങളിൽ പ്രകാശിച്ചു നിൽക്കുന്നത് പൂന്താനം മലയാളികൾക്ക് ആരായിരുന്നു

19

"https://ml.wikisource.org/w/index.php?title=താൾ:13E3287.pdf/21&oldid=201662" എന്ന താളിൽനിന്ന് ശേഖരിച്ചത്