താൾ:13E3287.pdf/20

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

സൈദ് ഭയപ്പെടുന്നതുപോലെയുള്ള അപകടമൊന്നും നവ്യഭക്തി
പ്രസ്ഥാനംകൊണ്ടു സംഭവിക്കില്ല എന്നു മറ്റു പല സാഹിത്യചിന്തകരും
വേദശാസ്ത്രജ്ഞരും അഭിപ്രായപ്പെടുന്നു.

ചിന്തയിലെ വരപ്രസാദം
പാശ്ചാത്യ വേദശാസ്ത്രത്തിൽ പ്രാകൃതയുഗം കഴിഞ്ഞെന്നും
ആധുനികവും ആധുനികോത്തരവുമായ വേദശാസ്ത്രം അധികാരപരമായ
സമീപനം ഉപേക്ഷിച്ചു വൈവിധ്യങ്ങളും സാധ്യതകളും അംഗീകരിച്ചുകൊണ്ട്
സാഹസികമായ തീർത്ഥാടനത്തിനാണ് ഒരുമ്പെടുന്നതെന്നും അവർ വിശദീ
കരിക്കുന്നു. കഴിഞ്ഞകാലത്തെ പാശ്ചാത്യ മതചിന്തയുടെ മുഖമുദ്ര അചാല്യ
മായ വേദവും വേദവ്യാഖ്യാനവും എന്ന യാന്ത്രികധാരണയിലൂടെ വേദശാസ്ത്ര
ജ്ഞർ വളർത്തിയെടുത്ത ഉദ്ദണ്ഡഭാവമാണ്. പൗരോഹിത്യവും ഉദ്ദണ്ഡ
ഭാവവും അധികാരപ്രമത്തതയും സംഘടിത മതത്തിൽ ഒത്തുചേർന്നപ്പോഴു
ണ്ടായ വിനകൾ മതനിരപേക്ഷ യൂറോപ്പിലെ ആധുനികോത്തര വേദശാസ്ത്ര
ത്തിൽ ഒഴിവാക്കപ്പെട്ടിരിക്കുന്നു. യാഥാർത്ഥ്യത്തെ നെടുകെ കീറിമുറിച്ച്
വിശ്വാസവും യുക്തിവിചാരവും, മതവും ശാസ്ത്രവും, വിശുദ്ധിബോധവും പാപ
ബോധവും എന്നിങ്ങനെയുള്ള വിപരീത ദ്വന്ദ്വങ്ങളിലാക്കി കൈകാര്യം ചെയ്തി
രുന്ന കാലം കഴിഞ്ഞു. അസന്ദിഗ്ദ്ധമായ തീർപ്പുകൾ കല്പിക്കാൻ വേദ ചിന്ത
കർ വിസമ്മതിക്കുന്നു. സന്ദിഗ്ദ്ധതകളുടെ ഇടനാഴികളിലൂടെ സമഭാവന
യുള്ള തീർത്ഥാടകരെപ്പോലെയാണ് വിശ്വാസികളോടൊപ്പം അവർ സഞ്ചരി
ക്കുന്നത്. സുനിശ്ചിതമായ സിദ്ധാന്തങ്ങളില്ലാതെ എത്രകാലം ഇങ്ങനെ
ഇരുട്ടിൽ തപ്പിത്തടയും എന്നു ചോദിക്കുന്നവരുണ്ട്. അവരെ പൂർണ്ണത തേടി
യുള്ള പ്രയാണത്തിൽ, മഹാപ്രസ്ഥാനത്തിൽ, പങ്കുചേരാൻ ആധുനി
കോത്തര വേദശാസ്ത്രജ്ഞർ ക്ഷണിക്കുന്നു വഴിതേടി അലയുന്ന ഇത്തരം
യാത്രയിൽ വിജ്ഞാനത്തിന്റെ ഭാണ്ഡക്കെട്ടുകൾപോലെയോ അതിലധി
കമോ വിലപ്പെട്ടതാണ് കനിവിന്റെ കുടിനീരും വിനയത്തിന്റെ വെളിച്ചവും.
യാത്രയിലെ ഇല്ലായ്മകളും വല്ലായ്മകളും നല്ലതോതിൽ പരിഹരിക്കാൻ
സംഘബോധത്തിനു കഴിയും. അവസ്ഥയിലും ഗതിയിലും (state and move
ment) അനുഭവപ്പെടുന്ന ഊഷ്മളമായ കൂട്ടായ്മ വ്യക്തിയുടെ മനസ്സിലും സമൂഹ
ത്തിലും വരപ്രസാദമായി നിറയുന്നു. ഇതാണ് പാശ്ചാത്യദേശത്തെ വേദ
ചിന്തയുടെ പുതിയ മുഖം. ഭാരതത്തിൽ അധീശത്വപരമായ മതപ്രവണത
കൾക്കു സമാന്തരമായി ജനകീയ ഭക്തിപ്രസ്ഥാനങ്ങൾ എക്കാലത്തുമുണ്ടാ
യിരുന്നു. കൊളോണിയൽ ചരിത്രകാരന്മാർ യൂറോപ്പിലെ ക്രൈസ്തവമതത്തിനു
സമാന്തരമായി ഇവിടെ പരിഗണിച്ചതു സവർണ്ണരുടെ മതം മാത്രമാകയാൽ
അതു മാത്രമാണ് ഭാരതീയമതം എന്ന വിചിത്രധാരണ മറുനാട്ടുകാർക്കു
മാത്രമല്ല, അവരിൽനിന്നു കടം വാങ്ങിയ കണ്ണടകളിലൂടെ ഭാരതത്തെ കണ്ട
ഇന്നാട്ടുകാർക്കുമുണ്ടായി. രണ്ടായിരത്തോളം നമ്പൂതിരിമാർ പങ്കെടുക്കുന്ന
മുറജപത്തെ മഹാ മതസംഭവമായി കരുതുകയും കേരളത്തിന്റെ മുക്കിലും
മൂലയിലുമുള്ള ആയിരക്കണക്കിനു കാവുകളിൽ നടക്കുന്ന തനി കേരളീയവും
ബഹുവിചിത്രവുമായ മതാനുഷ്ഠാനങ്ങളെ അവഗണിക്കുകയും ചെയ്യുന്ന
മതസങ്കല്പനം കേരളീയയാഥാർത്ഥ്യത്തോടു പൊരുത്തപ്പെടുന്നില്ല. മുറജപ

18

"https://ml.wikisource.org/w/index.php?title=താൾ:13E3287.pdf/20&oldid=201660" എന്ന താളിൽനിന്ന് ശേഖരിച്ചത്