താൾ:13E3287.pdf/17

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ന്ത്യവും വൈവിധ്യവുമുള്ള പരിഭാഷകളിലൂടെ മഹേതിഹാസങ്ങൾ പുനരവ
തരിപ്പിച്ചു. മറെറാരു തരത്തിൽപറഞ്ഞാൽ കർത്താവി (author) ന്റെ മരണം
പ്രഖ്യാപിച്ചില്ലെങ്കിലും അയാളെ ഒതുക്കി നിറുത്തി ഭാഷ്യങ്ങളിലൂടെ സംവേ
ദനം നടത്തിയവരാകണം ചീരാമനും, കണ്ണശ്ശനും മറ്റും. ഭഗവദ്ഗീതപോലും
ഭാഷാഭഗവദ്ഗീതയായി പുനരവതരിപ്പിക്കുന്ന തന്റേടമായിരുന്നു ഭക്തക
വികൾക്കുണ്ടായിരുന്നത്. അർത്ഥത്തിന്റെ അനിർവചനീയമായ സാധ്യത
കൾ സാഹിതീയമായി പ്രയോജനപ്പെടുത്തുകയായിരുന്നു അവർ. പദവാക്യ
ങ്ങളുടെ അചാല്യവും നിഗൂഢവുമായ അർത്ഥം എന്ന സങ്കല്പം തകർന്ന
ടിയുന്ന ഇക്കാലത്തു പുനരാലോചനയ്ക്കു വഴിതെളിക്കുന്നവയാണ് നമ്മുടെ
പുരാതന മതക്ലാസിക് തർജമകൾ. അതേ വഴിയിൽ സർഗ്ഗാത്മക സ്വാതന്ത്ര്യ
ത്തിലേക്കു കടന്നു ചെല്ലാൻ മലയാളിയെ സ്നേഹപൂർവ്വം ക്ഷണിക്കുന്ന
വയാണ് ഭക്തിയുടെ ഗന്ധമുള്ള ജീവിതനിഷ്യന്ദികളായ ജനകീയ രചനകൾ.
അടിയാളരുടെ നാടോടിപ്പാട്ടുകളിലുമുണ്ട് മതേതിഹാസങ്ങളുടെ പുനരാ
ഖ്യാനങ്ങൾ.

പാഠലീല
അഞ്ചടിയും ജ്ഞാനപ്പാനയുമെല്ലാം ജനകീയപാരമ്പര്യത്തിൽപ്പെട്ട
രചനകളാണ്. അവയിൽ അർത്ഥത്തെ പിടിച്ചുകെട്ടിയിട്ടിരിക്കുകയല്ല. അതു
മനസ്സിന്റെ അരങ്ങിൽ ആടിത്തകർക്കുകയാണ്. ആസ്വാദനപരമായ
വ്യാഖ്യാനങ്ങളായി അവ നിത്യം അവതരിക്കുന്നു. അനുദിന ജീവിതത്തെ
വലംവച്ച് അർത്ഥം ഒഴുകുകയാണ്. നിരന്തരമായ ആസ്വാദനവ്യാഖ്യാനങ്ങ
ളിലൂടെ അർത്ഥപ്രവാഹം തുടരുന്നു. ഇവിടെ പറഞ്ഞുവന്ന കാര്യങ്ങൾ അപ
നിർമ്മാണ ഭാഷയിൽ ഡഗ്ലസ് ആറ്റ്കിൻസ് ഇങ്ങനെ ചുരുക്കിപ്പറയുന്നു:

Because meaning refuse to lie still, the author cannot be
regarded as authoritative... Also like God, the author is now
understood as creating texts whose chief importance perhaps de-
rives from the response they solicit and we make to them." (Atkins 1985:91)

ഇവിടെ ചേർത്തിരിക്കുന്ന കൃഷ്ണസ്തുതികൾ വിശദമായി പഠിച്ചാൽ
മേൽവിവരിച്ച സാഹിത്യസമീപനത്തിന്റെ പ്രസക്തി എളുപ്പത്തിൽ ബോധ്യ
മാകും. ഭക്തന്റെ മനോവൃത്തികൾക്കനുസരിച്ചു ഭഗവാന്റെ രൂപവും ഭാവവും
മാറുന്നു. ഇത്രത്തോളം പരിവർത്തനക്ഷമത മറെറാരു ദേവതാ സങ്കല്പത്തി
ലും കാണുന്നില്ല. അതുതന്നെയാവണം കൃഷ്ണഭക്തിയുടെ മാധുര്യത്തിനും
വമ്പിച്ച പ്രചാരത്തിനും കാരണം. ഉണ്ണിക്കണ്ണനെയും ഗോപികാകൃഷ്ണ
നെയും പാർത്ഥസാരഥിയെയും യഥേഷ്ടം മാറിമാറി വന്ദിക്കാൻ കഴിയുന്നതു
ഓരോരോ പാഠലീല (textual play) കളിലൂടെയാണ്.

കവിത, ഭക്തി, ജ്ഞാനം
സാഹിത്യത്തിന്റെ ആധ്യാത്മിക പ്രചോദനങ്ങളെക്കുറിച്ചു ചിന്തി
ക്കാൻ വായനക്കാരനെ നിർബന്ധിക്കുന്ന കൃതികളാണ് ഈ സമാഹാര
ത്തിലുള്ളത്. ജീർണ്ണ പാരമ്പര്യത്തിന്റെ ഭാഗമായി ഭക്തി സാഹിത്യത്തെ എഴു
തിത്തള്ളിയിരുന്ന അക്കാദമിക് ബുദ്ധിജീവികൾ പുനർവിചിന്തനത്തിനു

15

"https://ml.wikisource.org/w/index.php?title=താൾ:13E3287.pdf/17&oldid=201656" എന്ന താളിൽനിന്ന് ശേഖരിച്ചത്