താൾ:13E3287.pdf/132

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

Tuebingen University Library
Malayalam Manuscript Series (TULMMS)
ജനറൽ എഡിറ്റർ ഡോ. സ്കറിയാ സക്കറിയ

1 പയ്യന്നൂർപ്പാട്ട്

ഏറ്റം പഴക്കമേറിയ സ്വതന്ത്രമലയാള സാഹിത്യകൃതി. ഭർത്താവിനോടു
കുടിപ്പക തീർക്കാൻ മകന്റെ തലയറുക്കുന്ന നീലകേശിയുടെ കഥ,
പ്രാചീന കേരളത്തിന്റെ സമുദ്രവാണിജ്യത്തെക്കുറിച്ചുള്ള വെളിപാട്.
എസ്. ഗുപ്തൻനായർ, എം. ലീലാവതി, ജോർജ് ബൗമാൻ, സ്കറിയാ
സക്കറിയ, പി. ആൻറണി (എഡിറ്റർ) എന്നിവരുടെ പഠനങ്ങൾ.

2 പഴശ്ശിരേഖകൾ

മലബാറിൽ ചുവടുറപ്പിക്കാൻ തുടങ്ങിയ ഇംഗ്ലീഷുകാരും നാട്ടുകാരും
തമ്മിലുണ്ടായ കത്തിടപാടുകൾ. പഴശ്ശിരാജയുടെ 24 കത്തുകളടക്കം 255
രേഖകൾ; തലശ്ശേരി രേഖകളിലെ ഒരു ഭാഗം. ഹെൻറിക് സ്റ്റീറ്റൻ ക്രോൺ,
ഹെർബർട്ട് കാൾ, എ. പി. ആൻഡ്രൂസുകുട്ടി, സ്കറിയാ സക്കറിയ,
ജോസഫ് സ്കറിയ (എഡിറ്റർ) എന്നിവരുടെ പഠനങ്ങൾ.

3 തച്ചോളിപ്പാട്ടുകൾ

ആദ്യത്തെ മലയാള നാടൻ പാട്ടു സമാഹാരം. ഡോ. ഹെർമ്മൻ ഗുണ്ടർട്ട്
ശേഖരിച്ചുപയോഗിച്ച തച്ചോളിപ്പാട്ടുകൾ. തലയെടുപ്പുള്ള സ്ത്രീകഥാ
പാത്രങ്ങളുടെ സാന്നിദ്ധ്യംകൊണ്ട് ശ്രദ്ധേയങ്ങളായ വീരഗാഥകൾ.
ആൽബ്രഷ്ട് ഫ്രൻസ്, സ്കറിയാ സക്കറിയ, പി. ആൻറണി (എഡിറ്റർ)
എന്നിവരുടെ പഠനങ്ങൾ.

4 അഞ്ചടി, ജ്ഞാനപ്പാന, ഓണപ്പാട്ട്

മലയാളഭാഷയിലെ മികവുറ്റ ഭക്തിസാഹിത്യമാതൃകകൾ. തിരുവങ്ങാട്ട
ഞ്ചടി, കണ്ണിപ്പറമ്പഞ്ചടി, പൊന്മരി അഞ്ചടി, കാഞ്ഞിരങ്ങാട്ടഞ്ചടി,
ചെറുകുന്ന് അഞ്ചടി, ഗുരുസ്തുതി, സൂര്യസ്തുതി, കൃഷ്ണസ്തുതികൾ....
പ്രചാരത്തിലിരിക്കുന്ന ജ്ഞാനപ്പാനയിൽനിന്ന് വിട്ടുപോയ
ഇരുപത്തിനാല് വരികൾകൂടി ഉൾക്കൊള്ളുന്ന ഗുണ്ടർട്ടിന്റെ പാഠം. ഇന്ന്
പാടിക്കേൾക്കുന്ന ഓണപ്പാട്ടിൽനിന്നു വ്യത്യസ്തമായ ശീലുകളോടുകൂടിയ
പഴയ പാഠം. ആൽബ്രഷ്ട് ഫ്രൻസ്, സ്കറിയാ സക്കറിയ, മനോജ് കുറൂർ
(എഡിറ്റർ) എന്നിവരുടെ പഠനങ്ങൾ,

5 തലശ്ശേരി രേഖകൾ

മലയാളത്തിൽ അച്ചടിയിലെത്തുന്ന ഏറ്റവും വലിയ രേഖാശേഖരം.
മലയാളികൾക്കുവേണ്ടി ഗുണ്ടർട്ട് ശേഖരിച്ചുവച്ച ചരിത്രരേഖകൾ. എ.ഡി.
1796-1800 വരെയുള്ള ഘട്ടത്തിൽ ഉത്തരമലബാറിലെ നാട്ടുരാജാക്കന്മാർ,
പ്രമാണികൾ, സാധാരണക്കാർ, ഇംഗ്ലീഷുകാർ ഇങ്ങനെ നാനാതരക്കാർ
എഴുതിയ 1429 കത്തുകൾ. പ്രാചീന മലബാറിലെ ആയിരക്കണക്കിന്
സ്ഥലങ്ങളും തറവാടുകളും വ്യക്തികളും ചെറുതും വലുതുമായ
സംഭവങ്ങളും ഒരു ചലച്ചിത്രത്തിലെന്നപോലെ ഇവിടെ പ്രത്യക്ഷപ്പെടുന്നു.
എഡിറ്റർ ജോസഫ് സ്കറിയ, ഹെൽമുട് നൺസ്, മിഖായേൽ ഫൊൺ
ഹോഫ്, സ്കറിയാ സക്കറിയ എന്നിവരുടെ പഠനങ്ങൾ, വിശദമായ പദ
സൂചിക.

"https://ml.wikisource.org/w/index.php?title=താൾ:13E3287.pdf/132&oldid=201810" എന്ന താളിൽനിന്ന് ശേഖരിച്ചത്