താൾ:13E3287.pdf/111

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ഉൺമയിൽ ചെത്തി വെളിപ്പിക്കയും
വെൺമണൽ തൂവിദേശമെല്ലാടോം
കുമ്മായംകൊണ്ടു മെഴുകുന്നോരും
ചെമ്മണ്ണുകൊണ്ടുതറപിടിച്ചും
മുറ്റത്തു വട്ടക്കളവുമിട്ടു
ഗോമയം കൊണ്ടു മെഴുകിത്തേച്ചും
പുഷ്പങ്ങൾകൊണ്ട് മതിൽ വളച്ചും
ആർപ്പുവിളിച്ചുമലങ്കരിച്ചും
എത്രയും ഘോഷങ്ങളോക്കേ വേണം
ആണ്ടവില്ലമ്പുകടന്തുടിയും
തുംബുരുവീണ കുഴൽനാദവും
മദ്ദളം ചെണ്ടമുരശുടുക്കും
നല്ല കുഴൽവീണ ചിന്തുരാഗം
വാളമേറുമമ്മാനമാട്ടമെല്ലാം
ഇത്തരമോരോരോ മേളത്തോടെ
ചിത്തമോദത്താൽ തരുണിമാരും
ലീലകലർന്നു മരുവുങ്കാലം
മാനം വളച്ച വളപ്പകത്തു

നല്ല നഗരങ്ങളെല്ലാടവും
നെല്ലുമരിയും പലതരത്തിൽ
ആടുകളാനകുതിരകളും
കെട്ടിവരും പൊന്നിനറ്റമില്ല
ചെലത്തരങ്ങളും വെണ്ടുവൊളം
നീലക്കവിണിയും ചിറ്റാടയും
കൈക്കൊളൻ ചെല പുറക്കിളിയും13
മറുകരസൊമനും വെണ്ടുമുണ്ട
നഗരിയിൽ നല്ലത കൊഴിക്കൊടൻ
സൊമൻകിഴക്കൻ വടക്കൻ തെക്കൻ
നല്ല മണൽ പാടൻ ചൊയിയും14
ചീനത്തെമുണ്ടുകൾ വെണ്ടുവൊളം
ചെലത്തരങ്ങളും വെണ്ടുവൊളം
പച്ചക്കുലയും പഴുകുലയും
പപ്പിടക്കെട്ടുകൾ വെണ്ടുവൊളം15
ജീരകമുള്ളികടുമുളകും
വെറ്റിലകെട്ടൊടു നാളീകെരം
ശർക്കരതെനൊടു പഞ്ചസാര

നല്ല കനകം കൊണ്ടെല്ലാരും നെല്ലരിയും
വേണ്ടുന്ന വാണിഭമൊന്നുപോലെ

109

"https://ml.wikisource.org/w/index.php?title=താൾ:13E3287.pdf/111&oldid=201782" എന്ന താളിൽനിന്ന് ശേഖരിച്ചത്