താൾ:13E3287.pdf/109

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

നീലമുകിൽനിറം പൂണ്ടവനെ
കല്പാന്തകാലമൊരാലിന്മെലിൽ
ഉല്പന്നമൊടെ കിടന്നവനെ

മാവേലിമന്നൻ മരിച്ചശേഷം
മോടികളൊക്കെയും മാറിയല്ലൊ
അക്കഥകേട്ടോരു മാവേലിയും
ചോദിച്ചു തന്റെ മനസ്സുകൊണ്ടു
ഖേദിച്ചു പാരം മനസ്സുമുട്ടി
ഊഴിക്കുടയരോടേവമോതി:
എന്നുടെ ഭൂമിയടക്കം ചെയ്തു
ഞാനിങ്ങുപേക്ഷിച്ചുപോന്നശേഷം
മാനുഷരൊക്കെ വലഞ്ഞിതല്ലോ!
ദേവകീസൂനുവാം വാസുദേവം
അമ്മാവനെക്കൊലചെയ്തവനെ
ആമ്പാടിതന്നിൽ വളർന്നവനെ
നാരിമാർ പോർമുലയുണ്ടവനെ
നാരിമാർ കൂറ കവർന്നവനെ
കാലികൾ മേച്ചു നടന്നവനെ
കുന്നുകൊടയായി പിടിച്ചവനെ
കുചേലന്റവിൽവാരിത്തിന്നവനെ
പാർത്ഥന്റെ തേരു തെളിച്ചവനെ
പെണ്ണുങ്ങളെച്ചതിചെയ്തവനെ

ദെവകിനന്ദനദെവദെവ
ഇങ്ങിനെയാക്കുവാനെന്തുമൂലം
മാബലിചൊന്നതു കെട്ടനെരം
ദെവദെവശനരുളി ചെയ്തു
ഖെദിക്കവെണ്ടനീ മാബലിയെ
കാലമൊരാണ്ടിലൊരുദിവസം
വന്നു മനുഷ്യരെക്കണ്ടുകൊൾക
ചിങ്ങമാസത്തിലൊരൊണം കാണ്മാൻ
അന്നുവരുമെന്നരുളിച്ചെയ്തു
നാരിമാർ ബാലന്മാർ വൃദ്ധന്മാരും
ഗൊവന്മാർ ഗൊവാലനാരിമാരും
എല്ലാരും കെൾക്കഞാൻ ചൊന്നതെല്ലാം
ചിങ്ങമാസത്തിലൊരൊണം കാണ്മാൻ
മാബലിതാനും വരുമിവിടെ
പണ്ടെത്തതിലും വിചിത്രമായി
വെണ്ടുന്നതെല്ലാമൊരുക്കീടെണം

107

"https://ml.wikisource.org/w/index.php?title=താൾ:13E3287.pdf/109&oldid=201779" എന്ന താളിൽനിന്ന് ശേഖരിച്ചത്