താൾ:13E3287.pdf/108

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

അങ്ങിനെ പിന്നെയാതിങ്ങൾതൊറും5
ഓണങ്ങളൊക്കയുമൊന്നുപൊലെ
മാബലിരക്ഷിച്ചു വാഴുങ്കാലം
അക്കാലമൊക്കയുമൊന്നുപൊലെ

പോകണമെല്ലാരുമെന്നു വന്നു
ബാലന്മാർ വൃദ്ധന്മാർ മറ്റുള്ളോരും
തൃക്കാക്കരയ്ക്കു വഴി നടന്നു
ദുഃഖിപ്പാനേതുമെളുതല്ലെന്നും
എന്നതുകേട്ടുമാവേലിയും
മാനുഷരോടൊന്നരുളിച്ചെയ്തു:
ഇന്നു തുടങ്ങിനാമെല്ലാരും
ഇല്ലങ്ങൾതോറുമലങ്കരിച്ചും
ചെത്തിയടിച്ചു മെഴുകിത്തേച്ചും
നൽതറയിട്ടു കളമെഴുതി
തുമ്പമലരാദി പുഷ്പങ്ങളും
അമ്പോടണിയറ തന്നിൽ ചാർത്തി
പത്തുനാൾ മുമ്പേ വന്നത്തം തൊട്ടു-
മാങ്ങത്രയും ഘോഷങ്ങളെന്നേ വേണ്ടു
നാരിമാർ വൃദ്ധന്മാർ മറ്റുള്ളോരും
ആകെ കുളിച്ചവരുൺ കഴിഞ്ഞു
അങ്ങനെതന്നെയും ദിക്കുതോറും
ഘോഷങ്ങളൊക്കെയുമൊന്നുപോലെ

മാബലിമണ്ഡുപെക്ഷിച്ചശെഷം6
അക്കാലമായിരം ബ്രാഹ്മണരെ
നിത്യവുമൂട്ടിത്തുടങ്ങിയല്ലൊ7
അക്കഥകെട്ടൊരു മാബലിയും
ഖെദിച്ചു തന്റെ മനസ്സുകൊണ്ട
ചൊൽക്കൊണ്ടകണ്ണനൊടെവംചൊന്നാൻ
ഞാനുപെക്ഷിച്ചിങ്ങുപൊയശെഷം
മാനുഷരൊക്കെ വലഞ്ഞുവെല്ലൊ
ദെവകിനന്ദന ദെവദെവ
അച്ചൊമനെക്കുലചെയ്തവനെ
പാർത്ഥനുതെരുതെളിച്ചവനെ
കുചലെന്റവിൽ തിന്നൊനെ
മണ്ഡളന്നെന്നെ8 ചതിച്ചവനെ9
കുന്നുകുടയായ്പിടിച്ചവനെ
വിണ്ണൊർഭവനങ്ങൾ10 തീർത്തവനെ

106

"https://ml.wikisource.org/w/index.php?title=താൾ:13E3287.pdf/108&oldid=201778" എന്ന താളിൽനിന്ന് ശേഖരിച്ചത്