താൾ:13E3287.pdf/103

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

കൂടിയല്ല മരിക്കുന്നനെരത്തും
മദ്ധ്യെഇങ്ങിനെ കാണുന്നനെരത്തു
മത്സരിക്കുന്നത എന്തിനു നാം വൃഥാ
അർത്ഥമൊ പുരുഷാർത്ഥം ഇരിക്കവെ
അർത്ഥത്തെ കൊതിച്ചീടുന്നത എന്തു നാം115
മദ്ധ്യാഹ്നാർക്കപ്രകാശം ഇരിക്കവെ
ഖദ്യൊതത്തെയൊ മാനിച്ചു കൊളെളണ്ടു
ഉണ്ണികൃഷ്ണൻ മനസ്സിൽ കളിക്കുമ്പൊൾ
ഉണ്ണികൾ മറ്റുവെണമൊമക്കളായി
മിത്രങ്ങൾ നമുക്കെത്ര ശിവശിവ
വിഷ്ണുഭക്തന്മാരില്ലെഭുവനത്തിൽ
മായകാട്ടും വിലാസങ്ങൾ കാണുമ്പൊൾ
ജായകാട്ടും വിലാസങ്ങൾ ഗൊഷ്ഠികൾ
ഭവനങ്ങളും ഭൂതികളായതും116
ഭുവനന്നമുക്കായതും ഭൂതന്നെ
വിശ്വനാഥൻ ദിനകരദെവനും117
വിശ്വധാത്രി ചരാചരമാതാവും
അഛനും പുനരമ്മയും ഉണ്ടല്ലൊ
രക്ഷിച്ചീടുവാൻ ഉള്ളനാൾ ഒക്കയും
ഭിക്ഷാന്നം നല്ലൊരന്നവും ഉണ്ടല്ലൊ
ഭക്ഷിച്ചുതന്റെ കുക്ഷിനിറപ്പാനായി118
സക്തികൂടാതെ നാമങ്ങൾ ഒക്കയും
കീർത്തിച്ചും കൊണ്ടുധാത്രിയിൽ എങ്ങുമെ
ഭക്തിപൂണ്ടു നടക്കെണം തന്നുടെ
സിദ്ധികാലം കഴിവൊളമിവ്വണ്ണം
കാണാകുന്ന ചരാചരജാതിയെ
നാണംകൈവിട്ടു കൂപ്പിസ്തുതിക്കെണം
മൊഹംതീർന്നു മനസ്സുലയിക്കുമ്പൊൾ120
സൊഹം എന്നിടതീർന്നു നടക്കണം
ഹർഷാശ്രൗ പരിപ്ലുതനായിട്ടു121
വർഷാദികൾ ഒക്കസഹിക്കെണം
സജ്ജനങ്ങളെ കാണുന്ന നെരത്തു
ലജ്ജകൂടാതെ വീണുനമിക്കണം
ഭക്തിതന്നിൽ മുഴുകിച്ചമഞ്ഞുടൻ
മത്തനെപൊലെനൃത്തം കുനിക്കെണം122
പാരിൽ ഇങ്ങിനെ സഞ്ചരിച്ചീടുമ്പൊൾ
പ്രാരബ്ധങ്ങളശെഷം ഒടുങ്ങിടും

101

"https://ml.wikisource.org/w/index.php?title=താൾ:13E3287.pdf/103&oldid=201771" എന്ന താളിൽനിന്ന് ശേഖരിച്ചത്