താൾ:11E607.pdf/94

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

88

മകനു വേണ്ടി പ്രത്യേകം കൂത്തു നടത്താമെന്ന് അച്ഛൻ.

89

അച്ഛനും മകനും തർക്കം തുടരുന്നു. ‘നീ പോയാൽ ഞാൻ മരിക്കു'മെന്ന്
അച്ഛൻ. 'പോകാൻ അനുവദിച്ചില്ലെങ്കിൽ താൻ മരിക്കുമെന്നു മകൻ.

90

'അവൾ നിന്നെ കൊന്ന് കുടിപ്പക തീർക്കും എന്നതു തീർച്ചയായതിനാൽ പൊയ്ക്കക്കൊള്ളൂ എന്ന് ഞാൻ പറയില്ല' എന്ന് അച്ഛൻ.

91

നമ്പുസരിയരനും കൂട്ടരും യാത്രയ്ക്കു തയ്യാറാകുന്നു. അച്ഛനെ
നമസ്കരിച്ച് യാത്ര ചോദിക്കുന്നു.

92

പോകാൻ ഉറച്ചെങ്കിൽ അംഗരക്ഷകരെ കൂട്ടിക്കൊള്ളാൻ അച്ഛൻ
ഉപദേശിക്കുന്നു.

  • പയ്യന്നൂർപ്പാട്ടിനെക്കുറിച്ച് ഡോ. കെ. എൻ. എഴുത്തച്ഛൻ: ‘പതിനഞ്ചാം
    നൂറ്റാണ്ടിൽ ഉണ്ടായതായി ഗണിക്കപ്പെടുന്ന പയ്യന്നൂർപ്പാട്ടിൽ
    'കോവാതലച്ചെട്ടി അഞ്ചുവണ്ണം കൂട്ടം മണിക്കിരാമത്താർ മക്കൾ' എന്നൊരു
    പ്രസ്താവനയുണ്ട്. ഇതിൽ നിന്ന് വർത്തകരുടെ പേരുകേട്ട മൂന്നുനാലു
    കുലങ്ങൾ ഉണ്ടായിരുന്നുവെന്നറിയാം. അവരുടെ ചങ്ങാതത്തെ അഥവാ
    ദേഹരക്ഷാർത്ഥമുള്ള അകമ്പടിയെ ഇതിൽ സൂചിപ്പിക്കുന്നു."
    - അഞ്ചുവണ്ണമും മണിക്കിരമമും എന്ന ലേഖനം - തെരഞ്ഞെടുത്ത
    പ്രബന്ധങ്ങൾ - 11 (1991) കേരള സാഹിത്യ അക്കാദമി, തൃശൂർ

93

താൻ കച്ചിൽപട്ടണത്തിൽ വന്നിട്ടേ ഉറങ്ങു എന്നു മകൻ.
പട്ടിണസ്വാമി-വലിയവാണിജ്യസംഘങ്ങളുടെ നേതാവാണ് പട്ടിണസ്വാമി.
വാണിയം ചെയ്യാനുള്ള കരുതലോടെ യാത്രയാകണമെന്ന് അച്ഛൻ.

95

വാണിയം ചെയ്യാൻ എന്തെല്ലാം കൊണ്ടുപോകണമെന്നു മകൻ
അന്വേഷിക്കുന്നു.
96 മുതൽ 103 വരെയുള്ള പാട്ടുകളിൽ വാണിജ്യവിഭവങ്ങളുടെ വിവരണം.

40

"https://ml.wikisource.org/w/index.php?title=താൾ:11E607.pdf/94&oldid=201157" എന്ന താളിൽനിന്ന് ശേഖരിച്ചത്