Jump to content

താൾ:11E607.pdf/88

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ഇതിവൃത്തത്തിലേക്കുള്ള സൂചനയായി പരിഗണിക്കാം. 'മായച്ചതുരംഗം
പോർപൊരുതി' തരിയനെ നീലകേശി പരാജയപ്പെടുത്തുന്നതായി
നീലകേശിപ്പാട്ടിൽ പറയുന്നുണ്ട്.
1. പഷ്ണം - പട്ടണം
2. പൂശംഞ്ചന്നനമെന്റെ - അനുസ്വാരം ചേർന്ന കൂട്ടക്ഷരങ്ങൾക്കു മുമ്പിൽ അനാവശ്യമായി അനുസ്വാര ചിഹ്നം ചേർത്തു കാണുന്നു. ഉദാ:- നകെരംന്നന്തി, നാട്ടിനുംന്നകരെത്തിനും, ബല്ലാനെരംഞ്ചെന്നു....

1.

1. അനാമൂകവെൻ ഗണപാതിയും - ആനമുഖനായ ഗണപതിയും. സ്വരങ്ങളുടെ
ഹ്രസ്വദീർഘഭേദം നിയതമായി പരിഗണിച്ചിട്ടില്ല.പാട്ടുകാരന്റെ സ്വാതന്ത്ര്യ പ്രകടനമായിരിക്കാം.
ഉദാ:- ദെവാകെൾ, ചന്ദ്രീരാശുരിയെരിന്ദീരെരും, പരാദെശം.....

2

1. ശങ്കരനാരണൻ - ശങ്കരനും നാരായണനും ‘ശങ്കരനാരണൻ നാന്മുഖനും'
തുടങ്ങിയ പ്രയോഗങ്ങളിൽ സമുച്ചയനിപാതം ചേർത്തിരിക്കുന്ന രീതി
ശ്രദ്ധേയം
2. ക്ഷെത്തീരാവാലെനുയ്യെനുമെ - ക്ഷേത്രപാലനും അയ്യനും

3

1. നിഴൽ- ദേവപദവിയിലെത്തിയ പൂർവ്വികരുടെ അനുഗ്രഹം.വടക്കൻ
പാട്ടുകളിലും മറ്റും നെകല് എന്ന രൂപമാണുള്ളത്. പുരുഷൻ മരിച്ച്
ദേവതുല്യനാകുന്നതിന് നെകല് എന്നും സ്ത്രീ മരിച്ച് ഈ
പദവിയിലെത്തുന്നതിന് പേന' എന്നും പറയുന്നു.

4.

1. കവി ചൊല്ലെരുതെ- കവി (കാവ്യം) ചൊല്ലരുതോ

5

ഇവിടെ കഥ ആരംഭിക്കുന്നു. അഞ്ചാറു വിവാഹം ചെയ്തിട്ടും
പുത്രലാഭമുണ്ടാകാഞ്ഞതിനാൽ ഭിക്ഷകിയായി വിദേശ സഞ്ചാരം
നടത്താൻ നീലകേശി തീരുമാനിക്കുന്നു.

1. പെരുർ നഗരി - പേരൂർ (തൃശ്ശിവപേരൂർ) നഗരം

6

ഭിക്ഷാടനത്തിനിറങ്ങിയ നീലകേശി കച്ചിൽപട്ടണത്തിൽ എത്തുന്നു.
അവിടെ അവൾക്ക് ഉചിതമായ സ്വീകരണം.

7

നമ്പുചെട്ടി നീലകേശിയെ കണ്ടുമുട്ടുന്നു.

8

ഭിക്ഷാടനത്തിന്റെ കാരണം നീലകേശി വിവരിക്കുന്നു.
1. യെൻ വീതി പൂത്തിരെർ മൊക്ഷമില്ലാഞ്ഞു
- എന്റെ വിധി പുത്രർമോക്ഷം ഇല്ലാതെ

34

"https://ml.wikisource.org/w/index.php?title=താൾ:11E607.pdf/88&oldid=201146" എന്ന താളിൽനിന്ന് ശേഖരിച്ചത്