താൾ:11E607.pdf/87

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

കുറിപ്പുകൾ

അഞ്ചടി

1. എകാര ഒകാരങ്ങളുടെ ഹ്രസ്വദീർഘഭേദം പ്രാചീന മലയാളത്തിൽ രേ
ഖപ്പെടുത്തിയിരുന്നില്ല. പദമധ്യ അകാരത്തിന് എകാരചിഹ്നം ചേർക്കുന്ന പതിവും
സാധാരണമായിരുന്നു.
2. ബാഴ്കാ: വ-ബ വിനിമയം പയ്യന്നൂർപ്പാട്ടിൽ സാധാരണമാണ്. ഉദാ:-
ബളെർ പട്ടണം, ബട്ടമായുള്ള, ബളെയ.... വകാര രൂപങ്ങളുമുണ്ട്. ഉദാ:-
വാഴ്കാ, വടകര, വാകയെന്നെ.
3. ഗുണമുള്ളരാമെന്ദിരെരും - ഗുണമുള്ളരാം+എന്ദിരെരും (ഇന്ദ്രരും), ചന്ദ്രീരാ
ശുരിയെരിന്ദീരെരും എന്നിങ്ങനെ പൂജകബഹുവചനങ്ങളുടെ പ്രയോഗം
ശ്രദ്ധേയമാണ്.
ബളർപട്ടിണം - വളപട്ടണം (മാടായി ഉപേക്ഷിച്ചതിനു ശേഷം കോലത്തിരി രാജാക്കന്മാരുടെ ആസ്ഥാനമായിരുന്നു വളപട്ടണം.)
5. ജന്മാരമൊക്ഷം - ജന്മാന്തരമോക്ഷം
6. പിണി - ദോഷം

★ ★

1. ചൂത്, ചതുരംഗം എന്നീ പദങ്ങൾ ഒരേ അർത്ഥത്തിലാണ് ഈ കൃതിയിൽ
പലേടത്തും പ്രയോഗിച്ചിരിക്കുന്നത്.

★ ★ ★

1. പങ്ങി - Part, share എന്ന് ഗുണ്ടർട്ട്

★ ★ ★ ★

ചതുരംഗക്കരുക്കളെല്ലാം തനിക്കു വശഗരാകട്ടെ എന്ന പ്രാർത്ഥന. രാജാവ്,
മന്ത്രി, കുതിര, ആന, തേര്, നടക്കും ചേകവർ (കാലാൾ) എന്നിങ്ങനെ കരുക്കളെ
എടുത്തു പറയുന്നു.
1. മൂവടിയൊടിന വാരണം - ചതുരംഗത്തിൽ ആനയ്ക്ക് ഒരു നീക്കത്തിൽ മൂന്നു കളമാണല്ലോ കടക്കാൻ കഴിയുന്നത്.
2. കുരുവികെൾ - കരുക്കൾ

★ ★ ★ ★ ★

വാണിയൻ ചതുരംഗത്തിൽ പരാജിതനാകുന്നു. പന്തയത്തിൽ എല്ലാം
നഷ്ടമാകുകയും ചെയ്യുന്നു. അഞ്ചടിയിലെ ഖണ്ഡങ്ങൾ പയ്യന്നൂർപ്പാട്ടിന്റെ

33

"https://ml.wikisource.org/w/index.php?title=താൾ:11E607.pdf/87&oldid=201144" എന്ന താളിൽനിന്ന് ശേഖരിച്ചത്