താൾ:11E607.pdf/83

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പയ്യന്നൂർപ്പാട്ട്

ന്നാലെരക്കൊൾക കുടിക്കു ചൊർന്നൊ

93

നാലെർ കുടിക്കു ചെർന്നൊരക്കൊണ്ടാർ
അന്നാട്ടിൽ പട്ടിണ സ്വാമിമക്കെൾ
തൊഴെർ പതിന്നാലുവൻ കിരീയം
തൊൽപ്പിപ്പാനില്ലെയിന്നാട്ടിലാരും
കാലെപിടിച്ചിട്ടിഴക്കിലുംഞ്ഞാൻ
കച്ചിൽപട്ടിൽവന്നെന്നിക്കണ്ണൂറങ്ങെൻ

94

കണ്ടവർ പൊം ബണ്ണമല്ല പൊവൂ
കരുത്തെരായ് വാണിയം ഞ്ചെയ്കവെണം
മിണ്ടാതെ നിങ്ങെളുരുവം പകർന്നു
വിശ്വസിക്കെല്ലെയൊരുത്തെരെയും
പണ്ടാരം മിക്കുവയിം പക്കെടും
പലെരുറങ്ങാതെ കാത്തുകൊൾവിൻ
കൊണ്ടാരത്തിന്നു പതിന്നൊനാക്കിന്നെറ്റി
ക്കെല്പെരായി വാണിയം ബിററുകൊൾവിൻ

95

ബിക്കുന്നതെന്തന്നെഗെരിലെറ
വിളെയാടി വീര്യമായിക്കൊൾവതെന്തു
എന്തു ഞാൻ ബാണിയം കൊണ്ടുപൊവു
യെന്നെയുവപ്പെനെ തമ്മപ്പാ ചൊൽ
അന്നിയമെന്നിയെ ചൊല്ലവെണം
ആശ്വെരിയമായി ഞാൻ പുറെപ്പെടുംപൊൾ
മന്നർക്കു തക്ക മണിപ്പണ്ടാരം
മറ്റും പലതരം ബാണിയങ്ങെൾ
യിന്നതരം ബില കൊണ്ടുപൊവിൻ
യിതമാക്കി വിക്കുന്ന വാണിയെത്താൽ

96

ബാണിയംഞ്ചൊല്ലാം പലതരവും
പഴെയെന്നൂർ വിക്കുന്ന വാണിയെങ്ങെൾ

29

"https://ml.wikisource.org/w/index.php?title=താൾ:11E607.pdf/83&oldid=201137" എന്ന താളിൽനിന്ന് ശേഖരിച്ചത്