താൾ:11E607.pdf/80

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പയ്യന്നൂർപ്പാട്ട്

അവിടക്കു പൊകുന്നൊരില്ലയാരു
ന്തിരളുന്ന പെണ്ണുണ്ടു കൈല്പിടിപ്പാൻ
തെരുവത്തിരുന്നു നീ വാണിയംഞ്ചെയ്‌വൂ

83

ബാണിയഞ്ചെയ്വെൻ പഴയെനൂർപ്പൊയി
മായക്കൂത്തുണ്ടതു കണ്ടു വന്നാൽ
തൊണിയുംമെറിത്തുഴകൈവിട്ടാൽ
തൊന്നാതടുത്തെല്ലൊ ചെല്വൂ കപ്പൽ
ആണിന്നഴകല്ല തമ്മപ്പാ കെൾ
ഐയ്യമിരപ്പൊരച്ചതികപ്പറ്റ
വെണിയർക്കൂത്തു ഞാൻ കണ്ടുവന്നാൽ
പീടിക വാണിയഞ്ചെയ്വെനെന്നാൻ

84

യെന്നുന്നീയക്കൂത്തു കാണ്മാൻ പൊവാൻ
യെന്മനമൊ 1ഓന്നു ചൊല്ലുന്നില്ലെ
കൊന്നുകള വരപ്പെൺപിറന്നൊർ
കൊടാലപ്പെരിയൊർ ചിലർ
ചെന്നവർ മീണ്ടുവരുവുതില്ലെ
ശെറുമികൾ ശൊല്ലുണ്ടൊ വിശ്വതിപ്പു
യിന്നു നീയക്കൂത്തു കാണ്മാൻ പൊകിൽ
നാവെ പുരിച്ചു ഞാൻഞ്ചാകുന്നുണ്ടെ.

85

ചാവാൻറിനക്കല്ല തമ്മപ്പാ തെർ
ചാത്തീര മുട്ടിപ്പാൻ ചൊല്ലവെണ്ടാർ
വെകുന്നതീയിൽ വിറവിടാതെ
വെള്ളിയാഴ്ചക്കണ്ടു ചെല്ലവെണം
പൊവാനുഞ്ചാവാനുമെന്തെയിതു കെൾ
പൊല്ക്കൂത്തു കണ്ടു പുലരുമ്മുന്നെ
ചാകാതെ വന്നുണ്ടു തമ്മപ്പ ഞാൻ
ചാത്തിരക്കെല്ലാമ്മുതൃകയെന്നാൻ

26

"https://ml.wikisource.org/w/index.php?title=താൾ:11E607.pdf/80&oldid=201131" എന്ന താളിൽനിന്ന് ശേഖരിച്ചത്