താൾ:11E607.pdf/59

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പയ്യന്നൂർപ്പാട്ട്

മാതുകൂത്തു നെർന്നാടി വൈക്കിലോ
മൈന്തനെപ്പെറ്റാൾ മനമങ്കാതാൻ

10

മന്നെൻമ്മിണ്ടു പൊയി മങ്കതന്നെയും
കൊണ്ടുചെന്നുപ്പെരുരയ്യൻ പൊരിങ്കൊയിലിൽ
പൊന്നിൻമാളിക കീഴിരിന്നു
പൊൽകൂത്തുനെർന്നന്നു രാവുരാവു
താൻ മുന്നുറക്കുറങ്ങുംന്നെരമെ
പൊയിപ്പെരുരെയ്യെനും ബന്തുളവായാൻ
അന്നെനീമ്മകെനായുവർത്തെനൊ
ശ്രീയുവർത്തെനൊ ചൊല്ലെന്നാൽ

11

തിരുവുള്ളൊരു നൽപ്പൊന്മകെനെയും
ദെയ്‌വിമെ തരവെണംന്നിയെ
അരിയനാകെയും ബെണമെൻന്മകെൻ
അയ്യൊനിൻ പ്രസാദത്താൽ
പരിശുള്ളൊരുന്നൽ പൊൻപട്ടവും
കണ്ണും മറ്റുമൌവ്വണ്ണം ഞ്ഞാനെത്തുവെനെ
ബിരിയാനെവുകെൾ തീരെന്നുള്ളത്തിലെ
ഉത്തമാതൊഴുന്നെനെന്നു

12

യെന്നളവീലെഴുനീറ്റു നടന്നളന്ന
ഹൃദെയകമല (പുണ്ഡെ) രികെത്തന്നൂടെ
കുന്നിയൊളംന്നൽക്കറ കൂറതന്നിൽ
കുറിപൊലെ വീണതിന കണ്ടെനെന്നാൾ
അന്നു വന്ന ഭർത്താവു നംപു ചെട്ടി
നല്ലുറ്റാപലെരും ബന്നു 1അണുകിക്കൊണ്ടാർ
അന്നവിടെക്കല്യാണാമൂണ്ടുതൃന്നിട്ടവെളും
പൊയ2ഞ്ചാന്നീർ കുളിച്ചു വന്നാൾ.

13

അഞ്ചാന്നീർ കുളിച്ചു പെരിങ്കൊയിൽ പുക്കു

5

"https://ml.wikisource.org/w/index.php?title=താൾ:11E607.pdf/59&oldid=201092" എന്ന താളിൽനിന്ന് ശേഖരിച്ചത്