പയ്യന്നൂർപ്പാട്ട്
3*
ബന്തെൻ മനങ്കുടികൊണ്ട കൊണ്ടങ്ങെനെ
വാഴികാ പൊലിര1നീഴൽക്കാഭെയം
ചിന്തതെളിന്തരുൾ ചെയികെന്നിലെ
ചിക്കെനെയുത്തമെർ ഭക്തരുമെ
യിമന്തിരവാസികെൾ മാറൈയൊർ
മാരെനുമയിച്ചെനും മാര്യനും
മൂന്തിവരുംപിഴ തീർത്തരുൾകെ
മൂവുലൊകിൽ പുകഴുന്നിഴലെ
4
ഇന്നിഴലാവതു ദൈവകളെ
യിതിൽ പ്രാധാനാവും ഇന്തിരെനെ
നന്നിഴലിൽ കവിമാലകെളാം
ന്നാന്മറെയൊകെൾ നീതിക്കും ബണ്ണം
വന്നിഴലിൽ 1കവി ചൊല്ലെരുതെ
വാനാതാമാപാതീയൊന്നാധിവെൻ
ഇന്നിഴലാനവർ കെക്കും ബണ്ണം
യെടുത്തൊൽ മുൻ കാവി ചൊല്ലുവെനെ
5
അഞ്ചാ പാവെനെനെയറിവെന
ന്നാരുമില്ലെയാടിയെനു തുണക്കൊ
അഞ്ചാറെ വിവഹഞ്ചൈതിട്ടാരും
പെറ്റില്ലാൺ കരുവൊന്നും
യെൻഞ്ചൈവെനെ (നെ)നിയെന്നു നിനച്ചി
ട്ടെങ്ങെനും പാരാദെശം നടപ്പെൻ
വെൺഞ്ചെരും 1പെരുർനഗരീ(യി)ടെ
പിച്ചക്കെന്നെഴുനീറ്റു നടന്നാൾ
6
പിച്ചക്കെന്നെഴുനീറ്റു നടന്നവൾ
കച്ചിൽ പട്ടിണം ബാഴ്വൊനെല്ലൊ
അച്ചൊനിൻ പുറമാട്ടിവെയെല്ലാം മാർ
* '3' എന്ന നമ്പർ ഓലയിൽ കാണുന്നില്ല. അന്താദി പ്രാസവും
നാലുപാദമായിത്തിരിയുന്ന പൊതുഗതിയും ബന്തെൻ എന്നാരംഭിക്കുന്ന
പാട്ട് മൂന്നാമത്തേതാണെന്നു സൂചിപ്പിക്കുന്നു
3