താൾ:11E607.pdf/38

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

xxxii

സ്ഖ്‌ലിതങ്ങളും പ്രാദേശികസവിശേഷതകളും നീക്കിക്കഴിഞ്ഞാലും മലയാളത്തനിമ
മുന്നിട്ടുനില്ക്കും. സംസ്കൃതക്കലർപ്പുണ്ടെങ്കിലും അതിന്റെ അനുപാതം കുറവാണ്;
എന്നാൽ നാടൻപാട്ടുകളിൽ കാണുന്നതുപോലെയുള്ള ശുദ്ധവ്യവഹാരഭാഷയുമല്ല
ഇത്. സാഹിത്യോചിതമായ സംസ്കരണങ്ങൾ നടത്തിയിട്ടുണ്ട്. ഇങ്ങനെയെല്ലാം
ആലോചിക്കുമ്പോൾ ഭാഷാചരിത്രപഠനത്തിനുള്ള മൗലിക ഉപാദാനം എന്നു
പയ്യന്നൂർപ്പാട്ടിനെ വിശേഷിപ്പിക്കാം.

പയ്യന്നൂർപ്പാട്ടിന്റെ പതിപ്പ് മെച്ചപ്പെടുത്താൻ ഭാഷാസാഹിത്യതല്പരരുടെ
നിർദേശോപദേശങ്ങൾ വിനയപൂർവ്വം അഭ്യർത്ഥിക്കുന്നു.

"https://ml.wikisource.org/w/index.php?title=താൾ:11E607.pdf/38&oldid=201055" എന്ന താളിൽനിന്ന് ശേഖരിച്ചത്