Jump to content

താൾ:11E607.pdf/36

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

xxx

താപസിയായ നീലകേശി മായച്ചൂതും ചതുരംഗവും കളിച്ച് തരിയരനെ തോല്പിചു
തലകോയ്യുന്നു. അങ്ങനെ മകന്റെ കഴുത്തറത്ത് അമ്മ അച്ഛനോടു പകരം വീട്ടി.
മോട്ടിഫു (motif)കളായി ഇതിവൃത്തം ഇഴപിരിച്ചു നോക്കുമ്പോൾ നീലകേശിയുടെ
കഥ അതിപുരാതന ദ്രാവിഡ പാരമ്പര്യത്തിൽനിന്നു മുളയെടുത്തതാണെന്നു
ബോധ്യമാകും. ദക്ഷിണേന്ത്യയിലെ അമ്മ ദൈവ സങ്കല്പത്തിന്റെ പ്രത്യേകത പല
ഗവേഷകരും ചൂണ്ടിക്കാട്ടിയിട്ടുള്ളതാണ്. ആര്യന്മാരുടെ ശിവസങ്കല്പത്തോടാണ്
ദ്രാവിഡരുടെ അമ്മ ദൈവത്തിന്നു സാദൃശ്യം — കരുത്തും സംഹാരശക്തിയും
ചേർന്ന മൂർത്തി. ഭക്തിപ്രസ്ഥാനം ശക്തി പ്രാപിച്ചു സംസ്കൃതീകരണത്തിലൂടെ
പ്രാദേശിക തെയ്യങ്ങളെ നിഷ്പ്രഭമാക്കുംവരെ ദ്രാവിഡ സങ്കല്പനത്തിലുള്ള
ഉഗ്രമൂർത്തികളായ അമ്മദൈവങ്ങൾക്കു ദ്രാവിഡദേശത്തെങ്ങും പ്രാബല്യമുണ്ടായി
രുന്നു. കുടുംബവും കുലവും നാടും ദേശവുമെല്ലാം വേർതിരിഞ്ഞുനിന്ന് ഇത്തരം
മൂർത്തികളെ ഉപാസിച്ചു. *നീലകേശിപ്പാട്ടിൽ, നായിക തെയ്യമായി മാറുന്നതു
വിവരിക്കുന്നുണ്ട്.

നീലകേശിക്കു സഹോദരികളുള്ളതു ദ്രാവിഡത്തറവാട്ടിലാണ് —
സംഘകാവ്യങ്ങളിൽ, തമിഴിലെ ചിലപ്പതികാരം മണിമേഖല തുടങ്ങിയ
മഹാകാവ്യങ്ങളിൽ, പിന്നെ നമ്മുടെ ചില വടക്കൻ വീരകഥാഗാനങ്ങളിൽ.
ചുരുക്കത്തിൽ മലയാളിയുടെ അബോധമനസ്സിലേക്കു കടന്നുചെല്ലാനും
സാംസ്കാരിക ചരിത്രത്തിന്റെ പഴയ അടരുകൾ പരിശോധിക്കാനും നമ്മെ
നിർബന്ധിക്കുന്ന കൃതിയാണ് പയ്യന്നൂർപ്പാട്ട്.

കേരളതീരത്തെ കടൽക്കച്ചവടം

സാമൂഹിക സാമ്പത്തിക പരിണാമത്തിന്റെ ഓർമകൾ ഉണർത്താനും ഈ
രചന ഉപകരിക്കും. പ്രാചീനകാലത്തു കേരളത്തിന്റെ പടിഞ്ഞാറൻ തീരത്തു,
വിശിഷ്യ മലബാർ തീരത്തു വാണിജ്യം എങ്ങനെ അഭിവൃദ്ധി പ്രാപിച്ചിരുന്നു എന്നു
ഈ കൃതികാട്ടിത്തരുന്നു. വിഭവങ്ങളുടെ പട്ടികയാണ് 96 –104 പാട്ടുകൾ, വാങ്ങുന്നതും
വില്ക്കുന്നതുമായ ഉല്പന്നങ്ങൾ കടലോരവാണിജ്യത്തെക്കുറിച്ചു നമുക്കു ചരിത്രരേ
ഖകൾ നല്കുന്ന തെളിവുകളുമായി പൊരുത്തപ്പെടുന്നുണ്ട്. കിഴക്കൻ തീരത്തുനിന്നു
അരിവാങ്ങി പടിഞ്ഞാറൻ തീരത്തു കൊണ്ടുവന്നു വില്ക്കുന്ന ഏർപ്പാടു
പണ്ടുണ്ടായിരുന്നു എന്നു കേട്ടാൽ ചിലരെങ്കിലും നെറ്റി ചുളിക്കും. 16 ഉം 17 ഉം
നൂറ്റാണ്ടുകളിൽ തീരദേശ കടൽ വാണിജ്യം എങ്ങനെയായിരുന്നു എന്നു സഞ്ജയ്
സുബ്രഹ്മണ്യം ** വിശദീകരിച്ചിട്ടുണ്ട്. അതിന്റെ വെളിച്ചത്തിൽ നോക്കുമ്പോൾ
പോർട്ടുഗീസുകാരുടെ വരവിനും വളരെ മുമ്പ്, കാവേരി പൂമ്പട്ടണം, നാഗപട്ടണം,
തഞ്ചാവൂർ, ചിദംബരം പ്രദേശങ്ങളുമായി കടൽവഴി മലബാറിനുണ്ടായിരുന്ന ഉറ്റ

*ശക്തിസ്വരൂപിണികളായ ദ്രാവിഡ അമ്മദൈവങ്ങളെക്കുറിച്ച്. Susan Bayly,
Saints Goddesses and Kings, Cambridge University Press, 1992: 19 – 70
**The political economy of commerce: Southern India, 1500 – 1650,
Cambridge University Press, 1990

"https://ml.wikisource.org/w/index.php?title=താൾ:11E607.pdf/36&oldid=201052" എന്ന താളിൽനിന്ന് ശേഖരിച്ചത്