താൾ:11E607.pdf/19

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

xiii

ണ്ടയ യൂറോപ്യൻ രചനകളും ഇവിടെ കാണാം. ഇവയിൽ സിംഹഭാഗവും ഗുണ്ടർട്ടു
ഗ്രന്ഥശേഖരത്തിന്റെ ഭാഗമായിരുന്നു എന്നുകൂടി ഓർമിപ്പിക്കട്ടെ.1

ട്യൂബിങ്ങനിലെ മലയാള ഗ്രന്ഥശേഖരത്തിന്റെ അനന്യത അവിടത്തെ
കൈയെഴുത്തു ഗ്രന്ഥങ്ങളിലാണ്. ഗുണ്ടർട്ടിന്റെ വ്യക്തിത്വം പ്രതിഫലിപ്പിക്കുന്ന
താണ് അദ്ദേഹം സൂക്ഷ്മപഠനവിധേയമാക്കിയ കൈയെഴുത്തുകൾ. അവയിലൂടെ
കണ്ണോടിക്കുമ്പോൾ നാം ഗുണ്ടർട്ടിനെ അടുത്തറിയുന്നു. ഒരാളുടെ ഗ്രന്ഥശേഖരം
അയാൾ എന്തായിത്തീരാൻ ആഗ്രഹിച്ചു എന്നതിന്റെ സാക്ഷ്യമാണല്ലോ. കൈയിൽ
പേന പിടിച്ചുകൊണ്ട്, പുസ്തകം വായിച്ച ഗുണ്ടർട്ടിന്റെ ഓരോ പുസ്തകത്തിലും
അദ്ദേഹത്തിന്റെ കൈവിളയാട്ടം കാണാം. ഇങ്ങനെയെല്ലാം ആലോചിക്കുമ്പോൾ
ഗുണ്ടർട്ടു ഗ്രന്ഥശേഖരത്തിലൂടെ കടന്നുപോയി ആ മഹാപ്രതിഭയെ
പരിചയപ്പെടുത്താൻ മോഹം തോന്നുന്നു. ഈ വഴി എനിക്കു പ്രിയപ്പെട്ടതാണ്; ഈ
വഴിയിലൂടെയാണ് ഞാൻ ഗുണ്ടർട്ടിനെ അടുത്തു പരിചയപ്പെട്ടത്.2 ട്യൂബിങ്ങനിൽ
ചെന്നെത്തി ഗുണ്ടർട്ടു ഗ്രന്ഥശേഖരം വേർതിരിച്ചറിയുന്നതുവരെ ഒരു ശരാശരി
മലയാള വിദ്യാർത്ഥിക്ക് ഗുണ്ടർട്ടിന്റെ കാര്യത്തിൽ ഉണ്ടാകാവുന്ന അറിവും മതിപ്പും
മാത്രമേ എനിക്കും ഉണ്ടായിരുന്നുള്ളൂ. ഗുണ്ടർട്ടു ഗ്രന്ഥശേഖരം നേരിൽ
കണ്ടപ്പോഴാണ് വിസ്മയാദരങ്ങൾ വർധിച്ചത്. എന്നാൽ, സൂക്ഷ്മദൃക്കുകൾ,
മഹത്ത്വം മനസ്സിലാക്കാൻ ഗ്രന്ഥശേഖരം കാണണമെന്നില്ല. മലയാളഭാഷാ
വ്യാകരണത്തിലും മലയാളം-ഇംഗ്ലീഷ് നിഘണ്ടുവിലും താൻ ഉപയോഗിച്ച മലയാള
ഗ്രന്ഥങ്ങളുടെ സുദീർഘമായ പട്ടികകൾ ഗുണ്ടർട്ട് നൽകുന്നുണ്ട്. ഇതിനെ
അടിസ്ഥാനമാക്കി മലയാള ഗ്രന്ഥങ്ങൾ ശേഖരിക്കുന്നതിൽ അദ്ദേഹത്തിനുണ്ടാ
യിരുന്ന വ്യഗ്രതയെക്കുറിച്ച് മഹാകവി ഉള്ളൂർ എഴുതുന്നു:

ഭാഷാവിഷയകമായുള്ള ഏതു കാര്യത്തെ സംബന്ധിച്ചും
അദ്ദേഹത്തിന്റെ ജീവിതകാലത്തിൽ അദ്ദേഹത്തിനു തന്നെയായിരുന്നു
പ്രാമാണികത. ഭാഷാശബ്ദങ്ങളുടെ ധാത്വർഥനിർണയം, പഴയ
ചെപ്പേടുകളുടെ താല്പര്യ വിവേചനം മുതലായി നിരവധി പ്രമേയങ്ങൾക്ക്
അദ്ദേഹത്തിന്റെ ഗവേഷണം നിമിത്തം പ്രശംസനീയമായ പ്രകാശം
ലഭിച്ചിട്ടുണ്ട്. അന്നുവരെ യാതൊരു കേരളീയനും പേർ പോലും
കേട്ടിട്ടില്ലാത്ത അനേക താളിയോല ഗ്രന്ഥങ്ങൾ അദ്ദേഹം സംഭരിക്കുകയും
ഓരോന്നും നിഷ്കൃഷ്ടമായി വായിച്ചു മനസ്സിലാക്കി തന്റെ നിഘണ്ടുവിൽ
നിരവധി ശബ്ദങ്ങൾ ഉദാഹരിക്കുന്നതിനു പ്രയോജനപ്പെടുത്തുകയും

1 ഇവയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക്, ഡോ. പി.ജെ. തോമസിന്റെ
മലയാളസാഹിത്യവും ക്രിസ്ത്യാനികളും എന്ന ഗ്രന്ഥത്തിന്റെ ഡിസിബി പതിപ്പിനു (1989)
ഈ ലേഖകൻ എഴുതിയിരിക്കുന്ന ചർച്ചയും പൂരണവും എന്ന അനുബന്ധം (പു. 311 - 540)
കാണുക.

2 മറ്റൊരു വഴിക്ക്, കത്തുകളിലൂടെയും ഡയറിക്കുറിപ്പുകളിലൂടെയും ഗുണ്ടർട്ടിനെ
ഏറ്റവും അടുത്തറിയാൻ കഴിഞ്ഞതു ഡോ ആൽബ്രഷ്ട് ഫ്രൻസിനാണ്. 10008 കത്തുകൾ
(20000 പുറം) ഇപ്പോൾ കമ്പ്യൂട്ടർ ഡിസ്കെറ്റിലുണ്ട്. ഡയറി മൂന്നു വാല്യമായി അച്ചടിച്ചു
പ്രസിദ്ധീകരിച്ചു. കത്തുകളും ഡയറികളും ജർമ്മൻ ലിറ്റററി ആർക്കൈവ്സിൽ
സൂക്ഷിച്ചിരിക്കുന്നു.

"https://ml.wikisource.org/w/index.php?title=താൾ:11E607.pdf/19&oldid=201019" എന്ന താളിൽനിന്ന് ശേഖരിച്ചത്