പയ്യന്നൂർപ്പാട്ടിൽ നികത്തുമൊഴിയുടെ സ്വഭാവം പ്രദർശിപ്പിക്കുന്ന ചില
പദങ്ങളുണ്ട്. ഓമൽപ്പെരുവഴി (പാട്ട് 57), ഓമലിളന്തരിയരൻ (29,56), ഓമെലിളകൊടി
പെൺബിലാതി (76), ഓമലിളമനച്ചെരൊടാശാരി (37) തുടങ്ങിയ പ്രയോഗങ്ങൾ
നോക്കുക. വടക്കൻപാട്ടുകളിലെ നികത്തുമൊഴിയായ ‘ഓമന'യോടു സാദൃശ്യമുണ്ട്.
ഇവിടുത്തെ ഓമലിന്. പൊൻ, പരിശ് എന്നിവയും ഇങ്ങനെ ആവർത്തിക്ക
പ്പെടുന്നുണ്ട്. പൊലക്കൈയാര വാരിക്കൊണ്ടു (78) പൊന്മലനാട്ടിൽ (60),
പൊൽകൂത്ത് (10, 19, 58, 85), നൽപ്പൊന്മകെനെയും (11), നൽപ്പൊൻ പട്ടവും (11), പരിശുപെട മുത്തിങ്ങൾ (14), പരിർശമുള്ളൊത്തീവെണം (17), പരിശുദ്ധ വാളും
(28), ഈ പദങ്ങൾ നികത്തുമൊഴിയുടെ സ്വഭാവം പ്രദർശിപ്പിക്കുന്നു എന്നു
മാത്രമാണ് ഇവിടെ ചൂണ്ടിക്കാട്ടുന്നത്.
ആഖ്യാനരീതി
അനലങ്കൃതമായ രചനാരീതിയാണു പയ്യന്നൂർപ്പാട്ടിന്റേത്. അപൂർവ കല്പനകളോ,
ക്ലാസിക്‌രീതിയിലുള്ള ഉപമ, ഉൽപ്രേക്ഷാദി അലങ്കാരങ്ങളോ കാണാനില്ല. ഏറെ
യും സംവാദരൂപത്തിലാണ് ആഖ്യാനം മുന്നോട്ടു നീങ്ങുന്നത്. ശാസ്ത്രവാദത്തിലും
മറ്റും അവതരിപ്പിക്കുന്ന ആശയലോകത്തിന്റെ അപരിചിതത്വം കൃതിക്ക് ഒരുതരം
ഗഹനത കൈവരുത്തുന്നുണ്ട്. ഈ പാട്ടു ശ്രദ്ധിക്കുക.
"മുന്നിൻ നിറവും ഗുണവും ചൊല്ലു
മൂന്നിൻ നലവും കുലവും ചൊല്ലു
മൂന്നിന്നുന്ദെവസ മൂന്നും ചൊല്ലു
മൂന്നിനും അക്ഷരം മൂന്നും ചൊല്ലു
മൂന്നിൻ മുഖഞ്ചൊല്ലു മൂത്തതെതു
മുന്നനിൻ കൈക്കു പെയ്തിവാൻ
കല്പിച്ചതാർ തവെശിപ്പെണ്ണെ"
കെന്ത്രോൻപാട്ടിൽ യോഗിയുടെ പുറപ്പാടിനു പാടുന്ന ഗാനത്തിലെ
ഏതാനും ഭാഗം ഉദ്ധരികുന്നു:
"പാപഹരിഭസ്മം ധരിപ്പാനെന്തുമൂലം
പാരിടത്തിൽ പണ്ടു പൂശി നടന്നതാര്
ആരുഡം പൂശുന്ന സ്ഥാനമേത്
ദിക്‌മന്ത്രം നിലയെതൊന്നുമറിഞ്ഞിടാതെ
പുണ്യമായ ഭസ്മത്തെ ധരിക്കലായെ
ഹരഹരയെന്നതു ശൊന്ത യോഗി
ഹരസ്മരയെന്തതിൻ കാരണം ശൊൽ
ആട്ടം പൊന്നമ്പലമേതു ദിക്കിൽ സ്വാമി
നാശമൊഴിച്ചുടൻ ഭിക്ഷയേല്പാൻ
പാത്തിരമെന്തെന്നു ശൊല്ലെന്നോട്
പൊക്കമുള്ള പൊക്കണമെന്തുകൊണ്ടു
ആയതു കണ്ടവാറുണ്ടെങ്കിൽ ശൊൽ
നാരായണലോകമേതു ദിക്കിൽ സ്വാമി
59