വിലപോവൂല!!" ഇതും തന്റെ അഭിപ്രായത്തിനനുകൂലമായിത്തന്നെ പത്രാധിപർ സാർ ഗണിക്കുന്നു. ഇങ്ങനെ അവിടെവെച്ച് പിറന്നാളത്തെ പൊതുജനാഭിപ്രായം സൃഷ്ടിക്കപ്പെടുന്നു. പിറ്റേന്ന് ആ പത്രത്തിൽ നാം വായിക്കുന്നതു് ഇങ്ങനെ ആയിരിക്കും.
ഫെഡറേഷനെ തിരുവിതാംകൂർ പ്രതിഷേധിക്കുന്നു.
ഫെഡറേഷൻ ഒരു നൂലാമാല കടൽച്ചുങ്കം ആപഹരിക്കാനുള്ള ബ്രിട്ടീഷ്കാരന്റെ ഉപായം നാട്ടിനു നാശം
തെരുവിലെ മനുഷ്യൻ പറയുന്നു:- "നമുക്കു പരിഷ്കാരമൊന്നും വേണ്ടാ, അതെല്ലാം കുഴപ്പം എന്ന്" ഇത്യാദി തലക്കെട്ടിൽ തുടങ്ങി ഒരു പേജു മുഴുക്കെ നീളമുള്ള ഒരു ലീഡർ അടിച്ചുവിടുന്നു.
പൊതുജനാഭിപ്രായം രൂപീകരിക്കുക എന്നതു വളരെ എളുപ്പമുള്ള ഒരു വിദ്യയാണ്. ഇതിന്നായി പരിഷ്കൃതരാജ്യങ്ങളിൽ ഗവൎണ്മെൻറുചെലവിൽ സംഘങ്ങൾ സ്ഥാപിക്കപ്പെട്ടിട്ടുണ്ട്. നമ്മുടെ നാട്ടിലും, ഗവൎണ്മെൻറ്ഒ രു പബ്ളിസിറ്റി ബ്യൂറോ സ്ഥാപിക്കാതെ ഇരുന്നിട്ടില്ല. എന്നാൽ തിരുവിതാംകൂർ ഗവൎണ്മെന്റായതുകൊണ്ട് അതു പൊതുജനാഭിപ്രായരൂപീകരണത്തിൽ ഗവൎ മെൻറിന്റെ മറ്റു തുറകൾക്കു സഹജമായ അനാസ്ഥയോടെതന്നെ വൎത്തിക്കുന്നു. ആകയാൽ ഇതിന്നായി വല്ലവരും അനൌദ്യോഗികമായി, പത്രങ്ങൾക്കു പുറമേ ഒരു സംഘമോ സംഘങ്ങളോ സ്ഥാപിക്കാൻ ശ്രമിക്കുകയാണെ