"ഹേ, ഈ ഫേഡറേഷൻ ശമ്മലകൊണ്ടു നിവൃത്തിയില്ല. വല്ലതും എഴുതണം. എല്ലാ പത്രക്കാരും മൂന്നുനാലുകാളത്തിൽ നെടുനെടുങ്കൻ ലീഡർകൾ എഴുതിക്കഴിഞ്ഞു. നിങ്ങൾ എന്തു പറയുന്നു?"
കാളിപ്പിള്ള ഇതു കേട്ടു മെല്ലെ തല ചൊറിയുന്നു. അയാൾ ഒരു കേസ്സില്ലാവക്കീലാണ്. ഫെഡറേഷനെപ്പറ്റി ഒന്നുംതന്നെ ആലോചിച്ചിട്ടില്ല. പത്രാധിപരുടെ വാക്കിൽ നിന്നും അതിനോടയാൾക്കു നീരസമാണെന്നു സ്ഫുരിക്കയും ചെയ്യുന്നു. കൂടാതെ അധിപരുടെ കണക്കിലാണു് താൻ കാപ്പികുടിക്കാൻ തുടങ്ങുന്നതും. എല്ലാം കൂടി ആലോചിച്ച് അയാൾ പറയുന്നു.
“എന്താ സാറെ, ഞാൻ പറഞ്ഞിട്ടുവേണമോ? ഫെഡറേഷനും കിഡറേഷണും!! നമ്മെ പറ്റിക്കാനും, തേങ്ങയ്ക്കു വില ഇനിയും ഇടിക്കാനും, കടൽ ചുങ്കം കൈക്കലാക്കാനും ആ ബ്രിട്ടീഷുകാർ എടുത്തിട്ടുള്ള ഒരു നൂലാമാലയല്ലേ ഇത് ? എതിൎക്കണം. ആ അഭിപ്രായത്തെ എതിൎക്കണം."
ഇതിനുശേഷം പത്രാധിപർ പിന്നീടു വന്നു ചേൎന്ന ചുമ്മാവക്കീൽ ഉടയാൻപിള്ളയോടിങ്ങനെ ചോദിക്കുന്നു. "ഹേ വക്കീൽ സ്റ്റാറേ! ഫെഡറേഷനെപ്പറ്റി നിങ്ങളുടെ അഭിപ്രായമെന്താണ്? ഇതിനിടയ്ക്ക് ഇതൊക്കെ കേട്ടു കൊണ്ടുനിന്ന പോറ്റി മുമ്പോട്ടു വന്ന് ഇങ്ങനെ പറയുന്നു. "സാർ നമുക്കു പരിഷ്കാരമൊന്നും വേണ്ട അദ്ദെല്ലാം കുളപ്പം. അടുത്ത കടയിൽ ആയിക്കോട്ടേ. നമുക്ക് പഴയ മൈസൂർപ്പാ, ഗുലാബ്ജാൻ, എല്ലാം മതി. വേറെ ഒന്നും