ഉള്ളടക്കത്തിലേക്ക് പോവുക

താൾ:ഹാസ്യരേഖകൾ.pdf/84

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
ഹാസ്യരേഖകൾ

കാലപ്പഴക്കത്താൽ വിസ്മരിക്കപ്പെട്ടു പോയിട്ടുണ്ട്. എന്നിരുന്നാലും ഞാൻ ഇപ്പോൾ ജീവിക്കുന്നു എന്ന വസ്തുതയൊന്നു മാത്രംകൊണ്ടുതന്നെ ഇവർ എല്ലാം ഒരു കാലത്തു ജീവിച്ചിരുന്നിരുന്നു എന്നുള്ളതു സംശയാതീതമത്രേ. അല്ലെങ്കിൽ കണക്കുശാസ്ത്രം വെറും കള്ളമായിരിക്കണം.

മുൻവിവരിച്ച തുക അന്നത്തെ ജനസംഖ്യപ്രകാരം സാധുവായിരിക്കുന്നില്ല എന്ന വാദം നിങ്ങൾ ഹാജരാക്കാം. എന്നാൽ അന്നു ജനസംഖ്യക്കണക്കെടുക്കുന്ന സമ്പ്രദായം തീരെ ശരിയായിരുന്നില്ല എന്നു തീൎച്ചയാണ്. എന്തെന്നു വെച്ചാൽ ൧൯൨൧-ലെ സെൻസസ്സ് എന്യൂമറേഷൻ പോലും ശരിയായിരുന്നില്ല എന്ന് ൧൯൩൧-ൽ കണ്ടു പിടിക്കപ്പെട്ടു. ഇങ്ങനെ പുറകോട്ടു നോക്കുന്നതായാൽ ൨൦൦൦ കൊല്ലങ്ങൾക്കു മുമ്പുള്ള സെൻസസ്സിൽ എന്തുമാത്രം കുഴപ്പങ്ങൾ വന്നുചേൎന്നിരിക്കാൻ ഇടയുണ്ട്! ഒന്നാമതായി നമ്പരുകൾ റെക്കാൎഡ് ചെയ്ത ഓടുകൾ (അന്നു കടലാസിനു പകരം ഇവയായിരുന്നു) ഒരു സ്ഥലത്തേയ്ക്കു സ്ഥലത്തേയ്ക്കു മാറ്റം ചെയ്യപ്പെടുമ്പോൾ പലതും ഉടഞ്ഞു നഷ്ടപ്പെട്ടിരിക്കണം.

"ഇപ്രകാരം ൨൦൦൦ കൊല്ലങ്ങൾക്കുമുമ്പു്, അന്നു ലോകത്തിൽ ജീവിച്ചിരുന്ന സകലമഹാന്മാരും ഉൾപ്പെടെ എല്ലാരും എന്റെ പൂൎവ്വികന്മാരായിരുന്നതായി തെളിയുന്നു. ആ സ്ഥിതിക്ക് സ്നേഹിതാ, നിങ്ങളുടെ ഇരുന്നൂറുവൎഷം മാത്രം പഴക്കമുള്ള കുടുംബവും അതിലെ ഒന്നു രണ്ടു പേഷ്കാരന്മാരും നിങ്ങൾക്ക് എത്രത്തോളം അഭിമാനത്തിനു ഹേതുഭൂതന്മാരാവും എന്നു വളരെ ആലോ

"https://ml.wikisource.org/w/index.php?title=താൾ:ഹാസ്യരേഖകൾ.pdf/84&oldid=224533" എന്ന താളിൽനിന്ന് ശേഖരിച്ചത്