പത്രലേഖകനോ ആയിരിക്കാം. ഏതായാലും നിങ്ങൾ ഒന്നു പരുങ്ങുന്നു. ഒടുവിൽ നിവൃത്തികാണാതെ എന്തെങ്കിലും ഒരു ജോലി പറയുന്നു. "എന്റെ അമ്മാമൻ കഴിഞ്ഞ കണ്ടെഴുത്തിൽ ക്ലാസിഫയറായിരുന്നു. അറിയാമോ എന്തോ?" എന്നും കൂടി ചേൎക്കുന്നു. ഈ കൂടുതൽ വിവരം ശ്രദ്ധിക്കാത്ത ഭാവത്തിൽ അയാൾ വീണ്ടും "ശമ്പളമെന്തുണ്ടു്?" എന്നു ചോദിക്കുന്നു. ഇത് ഒരു ലീഡിംഗ് ക്വൊസ്റ്റിൻ ആണു്. ഇതു മുഖാന്തരം നിങ്ങളുടെ സമുദായനിലയും മാനനീയതയും അളന്നു തിട്ടപ്പെടുത്താനാണ് അയാൾ ഉദ്യമിക്കുന്നത്. നിങ്ങൾ ഒരൊന്നാന്തരം സാഹിത്യകാരനായിരിക്കട്ടെ, നടനായിരിക്കട്ടെ, അല്ലെങ്കിൽ മറ്റുവിധത്തിൽ ഒരു യഥാൎത്ഥപൊതുജനസേവകനായിരിക്കട്ടെ; എങ്ങനെയൊക്കെയായാലും ഈ ചോദ്യത്തിനു നിങ്ങൾ നൽകുന്ന ഉത്തരത്തിൽ നിങ്ങളുടെ സകലയോഗ്യതകളും അയാൾ നിശ്ചയിച്ചുകളയുന്നു. ഇതിന്റെ ഒരു ചില്ലറ ബോധം നിങ്ങൾക്കും ഇല്ലായ്മയില്ല. ആകയാൽ ഇരുപത്തഞ്ചുരൂപാ മാസ്പടിക്കാരനായ നിങ്ങൾ അമ്പത് എന്നു മറുപടി പറഞ്ഞുപോകുന്നു. അതിനുശേഷം, ആ പുതുപരിചയക്കാരൻ നിങ്ങളുടെ നാട്, വീട്, സ്വജനങ്ങൾ, വിവാഹിതനാണോ അല്ലയോ എന്നിവയെക്കുറിച്ചെല്ലാം തിരക്കുന്നു. ഇതിനെല്ലാം സമാധാനം പറഞ്ഞു കഴിഞ്ഞാൽ ഒന്നുകിൽ, രാജ്യഭരണത്തിന്റെ താലസ്ഥിതി, അല്ലെങ്കിൽ അയാളുടെ പ്രത്യേകസുഖക്കേടുകൾ, അല്ലെങ്കിൽ ഇന്നത്തെ അഭ്യസ്തവിദ്യരുടെ ദയനീയനില ഇതിലേതെങ്കിലും
താൾ:ഹാസ്യരേഖകൾ.pdf/81
ദൃശ്യരൂപം
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
പരിചയപ്പെടുത്തൽ