ഉള്ളടക്കത്തിലേക്ക് പോവുക

താൾ:ഹാസ്യരേഖകൾ.pdf/130

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
ഹാസ്യരേഖകൾ

പലിശനിരക്കിനു പ്രോനോട്ടിൻപടി വായ്പ വാങ്ങിച്ചതാകുന്നു.

ഇക്കൊല്ലത്തിൽ, ൮൨൫ രൂ ൨ ൺ ൬ പൈ, ചിലവും ൭൧൨ രൂ ൯ ൺ ൩ പൈ വരവും ഉണ്ടായിരിക്കുമെന്നാകുന്നു ഇപ്പോൾ ഉദ്ദേശിക്കപ്പെട്ടിരിക്കുന്നതു. പല ചിലവിനങ്ങളും നിവൃത്തിയുള്ളടത്തോളം ചുരുക്കിക്കൊണ്ടുള്ള ഒരു എസ്റ്റിമേറ്റാകുന്നു ഞാൻ ഇന്നു രൂപീകരിച്ചിട്ടുള്ളതു്. ആഭ്യന്തരകാൎയ്യമെമ്പറിൽ നിന്നും ഒരുഡസൻ പുതിയ ബ്ളൗസുകൾക്കുള്ള ഒരിൻഡെന്റു വന്നതു നിശ്ശേഷം നിരാകരിക്കയാണുണ്ടായത്. (കമ്മാറ്റിയിൽ ആരോ മുറു മുറുക്കുന്നു) നിയമമെമ്പറുടെ ധൎമ്മ അലവൻസും, ൧൫ രൂപായിൽ നിന്നും ൨ രൂപയാക്കിക്കുറവുചെയ്തു. ഇങ്ങനെ ഒക്കെയായിട്ടും കൂടുതലായി വേണ്ടിവന്നിരിക്കുന്ന ൧൧൨ രൂ ൯ ണ ൩ പൈസയ്ക്ക് മാൎഗ്ഗം കാണേണ്ടിയിരിക്കുന്നു. ആകയാൽ ഞാൻ നിൎദ്ദേശിക്കുന്നത്, ഇന്നുമുതൽ ൧൯൫൦ അവസാനം വരെ എന്റെ സാഹചൎയ്യം കാംക്ഷിച്ചോ അല്ലാതെയോ എന്നെ ഗ്രന്ഥത്തിൽ വെച്ചു സന്ദശിക്കാൻ വരുന്ന ഓരോ വ്യക്തിയിൽനിന്നും ദിവസമൊന്നിനും ഓരോ അണ വീതം ടോൾ വസൂൽ ചെയ്യുന്നതാണെന്നാകുന്നു. ഒരാൾ ഒരു ദിവസം എത്രതവണ സന്ദശിക്കുന്നതായാലും ഒരിക്കൽ മാത്രം ടോൾ കൊടുത്താൽ മതിയാകും. ഈ ഇനത്തിൽ, ആണ്ടിൽ ഉദ്ദേശം ൨൩ രൂപാവരെ പിരിഞ്ഞുകിട്ടാൻ ഇടയുള്ളതാകുന്നു. ഈ സംഖ്യപോകെ ബാക്കി കുറവുള്ളത് ൮൯ രൂ ൯ ണ ൩ സ ആണല്ലോ. ഈ കുറവു നികത്താൻ, മറ്റു ബഡ്ജറ്റ് നിൎമ്മാതാക്കൾ ചെയ്യാറുള്ള

"https://ml.wikisource.org/w/index.php?title=താൾ:ഹാസ്യരേഖകൾ.pdf/130&oldid=224965" എന്ന താളിൽനിന്ന് ശേഖരിച്ചത്