ല്ല. ഇപ്പോൾ സാൎവ്വത്രികമായിത്തീർന്നിരിക്കുന്ന സാമ്പത്തികാധഃപതനവും, അധികൃതന്മാരുടെ വ്യയനിയന്ത്രണസമ്പ്രദായവും കൊണ്ടു വന്നുചേൎന്നിട്ടുള്ളതാണ്. ആകയാൽ കഴിഞ്ഞകൊല്ലം ഈ ഇനത്തിൽ പ്രതീക്ഷിച്ചിരുന്ന ൮൦൦ രൂപാ ൧൧ ൺ ൪ പൈയ്ക്കു പകരം ൬൯൯ രൂപ ൦ അണാ ൭ പൈസയേ പിരിഞ്ഞുകിട്ടുവാൻ സാധിച്ചുള്ളൂ.
എന്നാൽ വരുമാനത്തിൽ കുറവുകാണിക്കുന്ന ഇനം ഇതൊന്നുമാത്രമല്ല. പഴയ പത്രങ്ങളും മാസികകളും കടലാസുവിലയ്ക്കു വിറ്റവകയിൽ ൧ രൂ. ൭. ണ ൫ പൈ മുന്നാണ്ടിലെക്കാൾ കുറവായിട്ടാണ് തന്നാണ്ടിൽ പിരിഞ്ഞു കിട്ടിയത്. ഇപ്രകാരം വകരണ്ടിൽ ൧൦൩ രൂ. ൨ ണ. ൨ പൈയുടെ കുറവുണ്ടായി. എന്നാൽ തന്നാണ്ടിലെ അന്ത്യഘട്ടത്തിൽ 'ചിത്രനഗരം' എന്ന സ്ഥാപനത്തിലെ ചില ഭാഗ്യപരീക്ഷകളിൽ ചേൎന്നതുനിമിത്തം ൮ രൂ. ൧൩ ണ ലാഭം സിദ്ധിച്ചിട്ടുണ്ട്. മുമ്പിൽ ഈദൃശപ്രവൎത്തനങ്ങൾ എല്ലാം നഷ്ടത്തിലാണവസാനിച്ചിട്ടുള്ളതെങ്കിലും, അപ്രതീക്ഷിതമായുണ്ടായ ഈ ലാഭം അഭിനന്ദനീയമായിരുന്നു. ഇതുനിമിത്തം മൊത്തം കുറവ്, ൯൪ രൂപ. ൫ ണ ൨ പൈ ആയി ചുരുങ്ങാനിടയായി.
ചിലവുകൾ പരിശോധിക്കുമ്പോൾ ആദ്യമായി പറയാനുള്ളത്, തന്നാണ്ടിൽ പ്രതീക്ഷിച്ചിരുന്ന ൧ രൂ. ൮ ണയ്ക്കു പകരം, ൪൯ രൂ. ൧൨ ണ. വരിസംഖ്യകൾ, പ്രഹസന ടിക്കറ്റുകൾ, സൌജന്യങ്ങൾ എന്നിങ്ങനെയുള്ള ഇനത്തിൽ ചിലവു ചെയ്യേണ്ടിവന്നു എന്നതാണ്. ഈ ചിലവിൽ മുക്കാൽ അംശവും, 'ഇല്ല' എന്നു ഖണ്ഡിച്ചുപറ