'കൂൎക്കം' എന്നു പറയുന്ന സ്വരവിശേഷം പുറപ്പെടുവിക്കാതെ ശ്വാസോച്ഛ്വാസം നിർമ്മിക്കത്തക്കവിധത്തിൽ വികാസമുള്ളതുമായിരിക്കണം.
൪. 'മാതൃക' ഒരു സ്ഥലത്തുനിന്നും മറെറാരു സ്ഥലത്തേയ്ക്കു നീക്കം ചെയ്യപ്പെടുമ്പോൾ, ശ്രദ്ധയായ മേൽനോട്ടമോ പ്രേരണയോ കൂടാതെതന്നെ സ്വന്തം കാര്യങ്ങൾ നോക്കാൻ ശേഷിയുള്ളതും, ഉടുപ്പിൽ പിത്താൻ വെച്ചു തയ്ക്കുക, കണക്കു കുറിക്കുക, അരി, കായികൾ മുതലായ അസംസ്കൃതവസ്തുക്കളെ ആപത്തു ശങ്കിക്കാതെ തിന്നാൻ കൊള്ളാവുന്നവിധത്തിൽ പാകപ്പെടുത്തുക എന്നിങ്ങനെ അനേകമനേകം ജോലികൾ ഭംഗിയായി നിർവഹിക്കാൻ പരിശീലനം സിദ്ധിച്ചിട്ടുള്ളതും ആയിരിക്കണം.
൫. 'മുഖം' എന്നു പറയുന്ന അവയവത്തിന്റെ ആകൃതിയും സമ്പ്രദായവും, ആഷണീയമായും മുഴുപ്പും പ്രസന്നതയും ഉള്ളതായും ഇരിക്കണം. ആ ഭാഗത്തിന്റെ മേൽപരപ്പിൽ കീറലുകളോ, പൊട്ടലുകളോ, വികൃതങ്ങളും ഗോഷ്ടിയുണ്ടാക്കുന്നവയുമായ യാതൊരു മുഴകളോ, അയാളങ്ങളോ, ചേഷ്ടകളോ, ഭാവങ്ങളോ ഒന്നു തന്നെ ഉണ്ടായിരുന്നു കൂടാത്തതാകുന്നു.
൬. 'മാതൃക'യ്ക്ക് ഒന്നിലധികം ഭാഷകൾ സ്വാതന്ത്ര്യമായി പെരുമാറാൻ സാധിക്കുമെങ്കിൽ അതൊരു ന്യൂനതയായിരിക്കുന്നതല്ലാത്തതും എന്നാൽ 'നാക്ക്' എന്നൊരു സാധനം കൈവശമുണ്ടെന്നു പരസ്യപ്പെടുത്താനോ, അനുഭവപ്പെടുത്താനോ യാതൊരുവിധത്തിലും ഇടയാക്കാൻ പാടില്ലാത്തതുമാകുന്നു.