ഉള്ളടക്കത്തിലേക്ക് പോവുക

താൾ:ഹാസ്യരേഖകൾ.pdf/124

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
ഹാസ്യരേഖകൾ

ഇതേസ്സംബന്ധിച്ചുള്ള കരാറുകളും നിൎദ്ദേശങ്ങളുമാവിത്:-

൧. 'മാതൃക'യുടെ നീളം സുമാർ അഞ്ചടിയിൽ കുറയാതേയും അഞ്ചടി അഞ്ചിഞ്ചിൽ കവിയാതേയും ഇരിക്കണം. എന്നാൽ ഇതിൽ, കുറഞ്ഞ നീളത്തിൽ കാൽ ഇഞ്ചു കുറവായോ, കൂടിയ നീളത്തിൽ കാൽ ഇഞ്ചു കൂടുതലായോ ഇരുന്നാലും സ്വീകാൎയ്യമായിരിക്കുന്നതാണ്. കുറുകേയുള്ള സെൿഷന്റെ വ്യാസം ഇരുപത്തെട്ടിഞ്ചിനും മുപ്പത്തിമൂന്നിഞ്ചിനും ഇടയ്ക്കായിരിക്കണം. തൂക്കം നൂറു റാത്തലിൽ കുറയാതേയും നൂറ്റിമുപ്പതു റാത്തലിൽ കവിയാതേയും ഉണ്ടായിരിക്കയും വേണം.

൨. 'മാതൃക' സ്വന്തം ശക്തിയുപയോഗിച്ചു സമനിരപ്പിൽ ഭാരം കൂടാതെ മണിക്കൂറൊന്നിനു ൩൫ മൈലും, പത്തു റാത്തൽ ഭാരം വഹിച്ചുകൊണ്ടു മണിക്കൂറൊന്നിനു ൨൮ മൈലും വീതം തുടൎച്ചയായി ഒന്നോ രണ്ടോ മണിക്കൂറോളം സഞ്ചരിക്കത്തക്ക ശേഷിയുള്ളതായിരിക്കണം. ഇങ്ങനെയുള്ള സഞ്ചാരം ക്രമഗതിയിലും, മുടന്തോ ഞൊണ്ടോ കൂടാതേയും, ഞരങ്ങലോ മൂളലോ ഇല്ലാതേയും, കഴച്ചിലോ കിതപ്പോ കലരാതെയും, കൂനോ വളവോ ഉൾപ്പെടാതേയും ഇരിക്കേണ്ടതുമാകുന്നു.

൩. തലമുടി പ്രത്യേകമായി ഇളക്കി മാറ്റിവെയ്ക്കാൻ പാടില്ലാത്തതും ഇടതൂൎന്നതും ബലവും, മിനുസവും ഉള്ളതുമായിരിക്കണം. പല്ലുകൾ ചൊവ്വുള്ളതും മമ്മട്ടി, പിക്കാസ് ഇവയെപ്പോലെ അല്ലാതേയും, വെളുപ്പുനിറമുള്ളതും ആയിരിക്കണം. മൂക്ക് ഉയൎന്നതും, സാങ്കേതികഭാഷയിൽ

"https://ml.wikisource.org/w/index.php?title=താൾ:ഹാസ്യരേഖകൾ.pdf/124&oldid=224936" എന്ന താളിൽനിന്ന് ശേഖരിച്ചത്