മണി സമയമായിരുന്നതിനാൽ മുറിയിൽ മറ്റാരും തന്നെ ഉണ്ടായിരുന്നില്ല. അദ്ദേഹം, തെക്കഭിമുഖമായി ഒരു ചാരു കസേരയിലാണു് ആവിഷ്ടനായിരുന്നത്. സംഗതിവശാൽ ഞാൻ ആ സമയം ആ മുറിയിൽ പ്രവേശിക്കാൻ ഇടയായി. അതദ്ദേഹം കണ്ടില്ല എന്നു തീൎച്ചതന്നെ. എന്തെന്നാൽ അദ്ദേഹം ആ ചിത്രപത്രത്തിലുണ്ടായിരുന്ന ഒരു മനോഹരിയായ സിനിമാനടിയുടെ ചായമിട്ട പടത്തിൽ തന്റെ സകലശ്രദ്ധകളും പതിപ്പിച്ചിരിക്കയായിരുന്നു. അവളുടെ പേലവാധരങ്ങൾ നല്ല കടുംചുവപ്പിലാണ് ആ പടത്തിൽ മുദ്രിതമായിരുന്നതു്. ആ മാന്യൻ ആ ചുണ്ടുകളുടെ പ്രതിരൂപത്തിൽ തന്റെ ചൂണ്ടുവിരൽ പതിപ്പിച്ചു പലവുരു തലോടുന്നതും അതിനുശേഷം ആ അംഗുലിയെ ഉയർത്തി പരിശോധിക്കുന്നതും ഞാൻ കണ്ടു. അതുപോലെതന്നെ തന്റെ കൈത്തലം എന്തോ വാരിയെടുക്കാൻ പിടിക്കും പോലെ കൂമ്പിപ്പിച്ചു ആ ചിത്രസുന്ദരിയുടെ വാഭാഗങ്ങളിൽ അദ്ദേഹം ഒന്നുരണ്ടു തവണ സ്പൎശിക്കുന്നതും ഞാൻ കണ്ടു. എന്റെ സാന്നിധ്യം മനസ്സിലാക്കാൻ ശ്രമിക്കാതെ ഞാൻ ഉടൻ ആ മുറിയിൽ നിന്നും പുറത്തിറങ്ങി. ഈ മാന്യൻ തന്റെ മുമ്പിലിരിക്കുന്നതു വെറും കടലാസ്സാണെന്ന് അറിവില്ലാതെയല്ല ഈ ചേഷ്ടകൾ കാണിച്ചത് എന്നു തീൎച്ച. അപ്പോൾ സന്മാൎഗ്ഗചാരിയെന്നു പേരുള്ള അദ്ദേഹത്തെ, ഇങ്ങനെ കോട്ടികാട്ടുവാൻ പ്രേരിപ്പിച്ച ചേതോവികാരമെന്തായിരിക്കാം? പണ്ടൊരു മഹാചിത്രകാരൻ ഒരു വൈക്കോൽ തുറുവിന്റെ ചിത്രം വളരെ തന്മയത്തോടെ വരച്ചു എന്നും അതിനെക്കണ്ടു്
താൾ:ഹാസ്യരേഖകൾ.pdf/121
ദൃശ്യരൂപം
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
യോഗ്യന്മാർ തനിച്ചായാൽ