ഉള്ളടക്കത്തിലേക്ക് പോവുക

താൾ:ഹാസ്യരേഖകൾ.pdf/119

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
യോഗ്യന്മാർ തനിച്ചായാൽ

ന്നു് ഒരു നോട്ടത്തിൽ എനിക്കു മനസ്സിലായി. അദ്ദേഹം, നടന്നു് ആ ഇലക്ട്രിക്കുവെളിച്ചത്തിനു സമീപമെത്തി ഒന്നു ചുറ്റും നോക്കി. എന്നെ കണ്ടിരിക്കയില്ല. നിശ്ചയം. എന്നിട്ട് അദ്ദേഹം എന്താണു് ചെയ്തതു്? ആ ദീപഗോളത്തിന്റെ നേൎക്കു തന്റെ തല ഉയൎത്തി രണ്ടുമൂന്നു കൊഞ്ഞനം കാട്ടി! ആ വെളിച്ചംകാട്ടിക്കു് എന്തെങ്കിലും ഭാവഭേദം വരുന്നുണ്ടോ എന്നറിയാനെന്നവണ്ണം അതിനെ ഗൌരവത്തിൽ ഒന്നു നോക്കി. ചില ഈയാമ്പാറ്റകൾ ചുറ്റും കളിക്കുന്നതു ക്ഷമയോടെ സഹിച്ചിരുന്നതല്ലാതെ ആ വിളക്കിനു യാതൊരു ഭാവഭേദവും ഇല്ല എന്നു കണ്ടു് ഒരു ചെറുപുഞ്ചിരിയോടെ അദ്ദേഹം തന്റെ നടതുടൎന്നു.

നിഴലിൽ മറഞ്ഞുനിന്നിരുന്ന ഞാൻ തള്ളിവന്ന ചിരി അടക്കിയതു വളരെ പ്രയാസപ്പെട്ടായിരുന്നു. ഗൌരവവും അന്തസ്സും വിട്ടൊന്നും പ്രവൎത്തിക്കാത്ത ഒരുദ്യോഗസ്ഥമേധാവി! സ്ഥൈൎയ്യവും മനക്കരുത്തുമുള്ളവനെന്നു നാടെങ്ങും പേരു കേൾപ്പിച്ച ഒരു വീരൻ, ഇവിടെ, പാൎക്കിന്റെ ഏകാന്തതയിൽ, എന്താണ് കാട്ടിയതു്? വിവരം കെട്ട പിള്ളേരുകൂടി പ്രവൎത്തിക്കാൻ ഒരുമ്പെടാത്ത ഒരു വീൺകൃത്യം!.

വേറൊരിക്കൽ വിനോദരസം തീരെ ഇല്ലാത്തവനെന്നു സുപ്രസിദ്ധനായ ഒരുരോഗസ്ഥസ്നേഹിതനെ അന്വേഷിച്ച് എനിക്കു പോകേണ്ടതുണ്ടായിരുന്നു. സമയം ഉദ്ദേശം പത്തരമണി വരും. ഞാൻ അദ്ദേഹത്തിന്റെ വീട്ടിൽ ചെന്നപ്പോൾ അദ്ദേഹം കച്ചേരിക്കു തയ്യാറാവുകയായിരുന്നു എന്നു തോന്നുന്നു. ഒരു കസേരയിലിരുന്നുംകൊണ്ടു ത

"https://ml.wikisource.org/w/index.php?title=താൾ:ഹാസ്യരേഖകൾ.pdf/119&oldid=238386" എന്ന താളിൽനിന്ന് ശേഖരിച്ചത്