യ്ക്ക് ഒരു മാത്രയും രണ്ടാമത്തെ വരിയിൽ ഒടുവിൽ ഒരു മാത്രയും കളഞ്ഞാൽ കിട്ടുന്നതാകുന്നു.
ലക്ഷണം:-
ഗണം ദ്വക്ഷരമേഴെണ്ണ-
മരയും പാദമൊന്നിലും
മറ്റേതിലാറും നിന്നീടിൽ
നിമ്നോന്നതയതിന്നു പേർ
ഗുരുതന്നെയെഴുത്തെല്ലാ-
മടിയറ്റാൽ നിറുത്തണം.
ഉദാ:-അനുപമകൃപാനിധിയഖിലബാന്ധവൻ ശക്യജിനദേവൻ ധൎമ്മരരി ചൊരിയും നാളിൽ.
എന്ന ഈരടിയെ,
ആനൂപാമാ കൃപാനീധീയാഖീലാ ബന്ധുശാക്യ
ജീനാദേവൻ ധൎമ്മാരശ്മീ ചൊരിയുമ്പോൾ.
എന്നു മാറിയാൽ അതു നിന്മോന്നതയാകുന്നു.
പ്രസ്തുത ശ്ലോകത്തിനു നായകൻ ആവിഷ്കരിക്കുന്നത്, സുഗുണങ്ങൾ ഇണങ്ങുന്ന സജ്ജനങ്ങൾ ഇങ്ങോട്ടു വന്നപേക്ഷിച്ചാലും ആ അപേക്ഷകളെ ഗണിക്കാതെ ചില വങ്കന്മാർ വെറും വേഷമോടികളിൽ ഭ്രമിച്ചു ജാള്യതയും അവമാനവും അനുഭവിക്കുന്നു എന്ന ലോകോത്തരമായ ആശയത്തെ ആകുന്നു. മുരിക്കിൻപൂവിൽ തേനില്ല. വാസനയില്ല. എന്നിട്ടും വണ്ട് അതിന്റെ നിറപ്പകിട്ടിൽ ഭ്രമിച്ചു പങ്കപ്പെടുന്നു. അടുത്തുതന്നെ സുരഭിലങ്ങളായ ജാതീചമ്പകങ്ങളുണ്ട്. അവ അവന്റെ സമാഗമത്തെ സാഭിലാ