നായ ഭൎത്താവും കണ്ടു മന്ദം പുഞ്ചിരികൊണ്ടു ഭാൎയ്യയുടെ മുഖത്തു നോക്കി ഇങ്ങനെ പറയുന്നതു നന്നു്.
"എന്റെ പൊന്നേ. വിവാഹം ചെയ്യേണ്ട കാൎയ്യത്തെപ്പറ്റി ഞാൻ ഇന്നലെ വയ്യിട്ടും അയാളോടുപദേശിച്ചുനോക്കി. അതിനയാൾ സമാധാനം പറഞ്ഞത് ഈവിധമായിരുന്നു: 'മിസ്റ്റർ-നിങ്ങൾക്ക്' ഇങ്ങനെയൊക്കെപ്പറയാം. നിങ്ങൾ എന്നെക്കാളും മൂന്നു വയസ്സിനു മൂപ്പുള്ളയാളാണു്. നിങ്ങൾ പൂൎവപുണ്യം കൊണ്ടു വളരെ സുന്ദരിയും അത്യന്തം രഞ്ജിപ്പും സ്നേഹമുള്ളവളുമായ ഒരു ഭാൎയ്യയെ കിട്ടീട്ടുണ്ട്. അവൎക്കാണെങ്കിൽ നിങ്ങളുടെ പകുതി വയസ്സുപോലും ഉണ്ടെന്നു കാഴ്ചയിൽ തോന്നിക്കയുമില്ല. ഇങ്ങനെ സൌഭാഗ്യപൂർണ്ണമായ ഒരു വിവാഹബന്ധത്തിലേൎപ്പെട്ടിരിക്കുന്ന നിങ്ങൾക്ക്, എന്നെപ്പോലുള്ള നിൎഭാഗ്യവാന്മാരെ വിവാഹം ചെയ്യണമെന്ന് അലട്ടാം, ഗുണദോഷിക്കാം; എന്നാൽ അതുപോലെ ഒരു ഭാൎയ്യ എനിക്കെവിടെ കിട്ടാൻ പോകുന്നു? എന്റെ തലയിലെഴുത്തു നിങ്ങളെപ്പോലുള്ള സ്നേഹിതന്മാൎക്ക് ഒരു ഭാരമായി ഇങ്ങനെ കഴിഞ്ഞുകൂടുക എന്നു മാത്രമാണ്.' അയാൾ ഇങ്ങനെ പറയുമ്പോൾ ഞാൻ എന്തുചെയ്യട്ടെ."
ഈ സംഭാഷണത്തിനുശേഷം അന്നു വൈകുന്നേരവും പതിവുപോലെ ഭൎത്താവു തന്റെ സഹചരനുമായിട്ടുള്ള സമാഗമത്തിനു തിരിക്കുന്നു. തിരിച്ചെത്തുവാൻ സാധിക്കയുള്ളൂ എന്നറിയാമെങ്കിലും "ഇന്നു പുറത്തിറങ്ങി ഇത്ര കാറ്റുകൊള്ളട്ടെ. പത്തു മിനി