ഉള്ളടക്കത്തിലേക്ക് പോവുക

താൾ:ഹാസ്യരേഖകൾ.pdf/104

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
ഹാസ്യരേഖകൾ

ചെയ്താൽ ഭാൎയ്യയ്ക്ക് ഇഷ്ടനോടു തോന്നീട്ടുള്ള വൈരം വളൎന്നു വൎദ്ധിക്കയേ ഉള്ളൂ. നയജ്ഞനായ ഒരു ഭൎത്താവ് ഇങ്ങനെയോ മറ്റോ പറയും.

"എന്റെ തങ്കം, അയാൾ ഒരു പരമസാധു. കൊച്ചിലേ എന്റെ കൂടെ പഠിച്ചവൻ. ഇപ്പോൾ ആരുമൊരു സഹായമില്ല. വീടുണ്ടായിരുന്നതു കടക്കാർ ജപ്തിചെയ്തു കൊണ്ടുപോയി. ബന്ധുക്കൾ ഉള്ളതും ഇല്ലാത്തതും ഒരു പോലെ, ഇതിനിടെ ഒരു വിവാഹബന്ധത്തിലേൎപ്പെട്ട്, ഭാൎയ്യയുടെ സ്നേഹപൂൎവമായ സഹവാസം അനുഭവിക്കാനും അയാൾക്കു യോഗമുണ്ടായിട്ടില്ല. ഇങ്ങനെയുള്ള ഒരു സാധുവിനു വല്ലപ്പോഴുമൊക്ക തന്റെ സമസൃഷ്ടികളിൽപ്പെട്ട ഒരുവനുമായി അല്പനേരം വർത്തമാനം പറയാനും, കൂട്ടുകൂടി നടക്കാനും ആഗ്രഹം തോന്നുക എന്നുള്ളതു സഹജമല്ലേ? ആ ന്യായമായ പണച്ചിലവില്ലാത്ത ആഗ്രഹം സാധിപ്പിച്ചുകൊടുത്ത് അയാളുടെ കാറും കോളും കലൎന്ന ജീവിതത്തിൽ ഒരു സന്തോഷരശ്മി ഉന്തിക്കയറുന്നത് ഒരു പഴയ സ്നേഹിതന്റെ കടമയുമല്ലേ?"

ഇതിനു ഭാൎയ്യ പ്രത്യക്ഷത്തിൽ പറയാനിടയുള്ള ഉത്തരം:

"എന്നാൽ ആ കഴുവിന് ഒരു വിവാഹം കഴിച്ചു സുഖമായിരിക്കരുതേ? അതിനു നിയമതടസ്സമൊന്നുമില്ലല്ലോ. നിങ്ങൾ ക്ലേശിച്ചു സ്വന്തം വിശ്രമവേളകൾ പാഴാക്കിക്കളഞ്ഞു വേണം അയാൾക്കു സന്തോഷം ഉണ്ടാക്കിക്കൊടുക്കാനെന്നു വല്ല കരാറുമുണ്ടോ?" എന്നായിരിക്കും.

ഇപ്രകാരം ഒരു മുട്ടാച്ചോദ്യം വരുമ്പോൾ ബുദ്ധിമാ

"https://ml.wikisource.org/w/index.php?title=താൾ:ഹാസ്യരേഖകൾ.pdf/104&oldid=224632" എന്ന താളിൽനിന്ന് ശേഖരിച്ചത്