താൾ:സൗന്ദര്യനിരീക്ഷണം.djvu/3

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
പ്രസാധകക്കുറിപ്പ്


സൗന്ദര്യശാസ്ത്രനിർവ്വചനങ്ങളുടെ അടിസ്ഥാനസത്ത അന്വേഷിക്കുന്ന ആധികാരികതയാണ് എം. പി. പോളിന്റെ 'സൗന്ദര്യനിരീക്ഷണ'ത്തെ ശ്രദ്ധേയമാക്കുന്നത്. പ്രകൃത്യോപാസനയുമായി ബന്ധപ്പെട്ട കലാസൗന്ദര്യം, ചിത്രകലാസംസ്കാരത്തിന്റെയും കാവ്യകലയുടെയും സൗന്ദര്യാസ്വാദനത്തിൻ സംഭവിച്ചിട്ടുള്ള പരിണാമങ്ങൾ എന്നിവ ഈ കൃതിയിൽ സഗൗരവം ചർച്ചചെയ്യുന്നുണ്ട്. മലയാളത്തിന്റെ സൗന്ദര്യശാസ്ത്രചരിത്രത്തിൽ വാക്കും വഴിയുമായിത്തീർന്ന 'സൗന്ദര്യനിരീക്ഷണം' വീണ്ടും സാഹിത്യപ്രവർത്തക സഹകരണ സംഘം സാഭിമാനം പ്രസിദ്ധീകരിക്കുന്നു.