താൾ:സുഭാഷിതരത്നാകരം.djvu/4

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

കെ.സി. കൃതികൾ

മിത്രം


കണ്ണാടിയിൽ ഛായപോലെ
കാണുമ്പോൾ യാതൊരുത്തനിൽ
സുഖദുഃഖങ്ങൾപകരു-
ന്നുറ്റബന്ധുവവൻ ദൃഢം.

*


അറിയാംശൂരനെപ്പോരിൽ, ദുർഭാഗ്യേഭാര്യതന്നെയും,
അന്ത്യകർമത്തിൽ മകനെ, യാപത്തിൽ ബന്ധുതന്നെയും.

കാണുമ്പോഴുംതൊടുമ്പോഴും കേൾക്കുമ്പോളരുളുമ്പൊഴും
യാതൊന്നുള്ളം ദ്രവിപ്പിക്കും, സ്നേഹമായതുതാൻദൃഢം.

*


സുഖത്തിലുണ്ടാം സഖിമാരനേകം
ദുഃഖം വരുമ്പോൾ പുനരാരുമില്ലാ,
ഖഗങ്ങൾ മാവിൽ പെരുകും വസന്തേ,
വരാ ശരത്തിങ്കലതൊന്നുപോലും.

മൂഢൻ


കാവ്യശാസ്ത്രവിനോദത്താൽ
കാലംപോക്കുന്നു സത്തുക്കൾ
വ്യസനം കലഹം നിദ്ര-
യിവയാൽ മുർഖരും തഥാ.

*


സൽക്കുലത്തിൽ ജനിച്ചാലും മൂഢനാൽഫലമെന്തുവാൻ?
ദുഷ്കുലേ ജാതനായാലും വിദ്വാനഖിലവന്ദ്യനാം.

മഹിതസദസ്സിൽ ചെന്നാൽ
മാനം മന്ദന്നു മൗനമാണു ദൃഢം;
മിണ്ടീടാഞ്ഞാൽ മാവതിൽ
മേവും കുയിൽകാക ഭേദമാരറിവൂ!

വിദ്യ


വിദ്യയിൽ വിനയമതുളവാം;
സദ്യസമ്മതി വരുത്തിടും വിനയം;

"https://ml.wikisource.org/w/index.php?title=താൾ:സുഭാഷിതരത്നാകരം.djvu/4&oldid=174597" എന്ന താളിൽനിന്ന് ശേഖരിച്ചത്