താൾ:സുധാംഗദ.djvu/41

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല


ഭൂവിതിൽ വിശ്രുതനാകുമൊരു ജല—
ദേവതതന്നുടെ നന്ദിനിയാണു ഞാൻ.
നിൽക്കുവിൻ ഞാനൊരു പാട്ടി,ലെന്നുൽക്കട—
ദുഃഖം മുഴുവൻ തെളിച്ചു കേൾപ്പിക്കുവൻ!
അമ്മട്ടിലെങ്കിലും ചെറ്റു താപം കുറ—
ഞ്ഞെന്മനസ്സല്‌പമൊന്നാശ്വസിച്ചെങ്കിലോ!


അംബികേ, ഗംഗേ, നമസ്തേ, നമോസ്തു തേ,
ത്യംബകലാളിതേ, കേൾക്ക നീ ശർമ്മദേ!
എനമ്നസ്പന്ദനം നിന്നുപോം മുൻപു നി—
ന്നെന്മൊഴിക്കൊന്നു നിൻ കർണ്ണമേകംബികേ!
പൊന്നാളിയാളും പുലർക്കാലദീപ്തിയിൽ
മിന്നുന്ന കുന്നിന്നിരകൾക്കടിയിലായ്
നിർജ്ജനകാനനനിർത്ധരപ്രാന്തത്തിൽ
മജ്ജീവനാഥനെക്കാത്തന്നു നിന്നു ഞാൻ;
മഞ്ഞിൽ മുങ്ങിക്കുളിച്ചാകർഷകങ്ങളായ്
മിന്നീ മുകളിലധിത്യകാഭൂമികൾ;
മിന്നീ മുകളിൽ മരതകക്കാടുകൾ
മഞ്ഞിൽ മുങ്ങിക്കുളിച്ചാകർഷങ്ങളായ്!
വാസന്തചൂഡൻ മദനമനോഹരൻ
വാസന്തചൂഡൻ മലിനമനോധരൻ,
കൊമ്പും കുളബും വെളുത്തു, മുടലൊക്കെ—
യഞ്ഞനതുല്യം കറുത്തു, മൊരാടിനെ
പിന്നിൽ വലിച്ചു നയിച്ചുകൊണ്ടാറ്റയ്ക്കു
വന്നു യമുനാതടത്തിൽനിന്നങ്ങനെ!


അംബികേ, ഗംഗേ, മരിപ്പതിന്മുൻപിൽ ഞാ—
നൻപിയന്നോതും മൊഴിയുന്നു കേൾക്കണേ!
പാറപ്പടർപ്പിൽത്തടത്തു തകർ,ന്നേറെ
ദൂരെ, ത്തളർന്നൊഴുകുന്ന കാട്ടാറുകൾ.
അങ്ങോട്ടു ചെല്ലാൻ വിളിച്ചു നിരന്തരം
പൊങ്ങുമിരമ്പാലാലെന്നെയാത്താദരമ്ന്.
ഏകാന്തകാല്യം തുഹിനനിബിഡിത—
മാകിയോരുത്തുംഗശൃംഗരംഗങ്ങളിൽ
പാകി, ലസൽകാഞ്ചനോജ്ജ്വലചഞ്ചല
പാടലലോലമയൂഖപടലികൾ!
ആനമ്രബാഷ്പാദ്രനേത്രയാ, യാർത്തയായ്
ഞാനവിടത്തിൽത്തനിച്ചിരുന്നീടിനേൻ
വെള്ളിനക്ഷത്രമെന്നോണം വെളുവെളെ—
ഉല്ലസിക്കും നഗ്നവിസ്തൃതോരസ്സുമായ്,

"https://ml.wikisource.org/w/index.php?title=താൾ:സുധാംഗദ.djvu/41&oldid=174574" എന്ന താളിൽനിന്ന് ശേഖരിച്ചത്