താൾ:സഞ്‌ജയന്റെ കവിതകൾ.pdf/96

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

അമ്പിളിയമ്മാമൻ

അമ്പിളിയമ്പിളിയമ്മാമാ,

കുുമ്പിളി കുുമ്പിളി നിൻകാര്യം!

നിന്റെ കഷണ്ടിത്തലയിലിടാൻ

നല്ലൊരു തൊപ്പി നിനക്കില്ലാ;

നിന്റെ മുഖത്തെക്കരി പോക്കാൻ

നല്ലൊരു സോപ്പു നിനക്കില്ലാ;

വാശ്ശതുമൊന്നൂ പറ‍ഞ്ഞിടുവാൻ

വായിലെ നാവു നിനക്കില്ലാ;

'ഹരി 'യെന്നക്ഷരമതുപോലും

ഹരി ഹരി ,വയ്യ നിനക്കെഴുതാൻ ;

രാപ്പകലുലകം ചുറ്റീട്ടും

കാൽപ്പയിസക്കൊരു ഗതിയില്ലാ;

കാതം നൂറൂ നടന്നാലും

കാപ്പി കുുടിക്കാൻ വകയില്ലാ;

ബ്ബീച്ചൊന്നെന്തോ പറ്റിയ നിൻ

പച്ചച്ചിരിയതു കാണുമ്പോൾ,

ഇന്ദുമുഖത്തൊരു പുഞ്ചിരിയു -

ണ്ടെന്നു ചിലർക്കൊരഭിപ്രായം;

ആയതു കളവാണമ്മാമാ,

(മായം ചൊല്ലുന്നെന്തിനു ഞാൻ?)

അമ്മാമന്നൊരു ചിരിയരുളാ -

നിമ്മഹിതന്നിലൊരാളില്ലാ;

എന്നാലും ഞാനമ്മാനോ-

ടിന്നൊരു കാര്യമുരച്ചോട്ടെ;

നൂറായിരമായ് കാണുന്നു

കാറുകളെങ്ങും മാനത്തിൽ ;

ആയതിലാെന്നെന്നമ്മാമ-

ന്നാദായത്തിലെടുത്തുടേ?

വലിയൊരു പവ്വറൊടതിലേറി -

ട്ടുുലകം ചുറ്റി നടന്നൂടേ?

പെട്രോളിന്നൊരു ചെലവില്ലുാ;

ചെറ്റുും നികുുതി കൊടുക്കേണ്ടാ ;