താൾ:സഞ്‌ജയന്റെ കവിതകൾ.pdf/50

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല


* "കോ. മു" വിലാപം

<poem> കമീഷണരുടെ, കാരുണ്യശീലന്റെ കമനീയാംഗന്റെ കാമസമാനന്റെ ഭരണറിപ്പോർട്ടു കേട്ടു വിഷാദിച്ചു മുനിസിപ്പാലിറ്റി, ബോബിലീ പാഹി മാം.

വിഴുകി വാഴുന്ന ദുഃഖങ്ങളോർക്കയാ- ലൊഴുകി വീഴുന്ന നേത്രജലങ്ങളിൽ മുഴുകി വന്നവൾ ബോബിലീരാജനെ- ത്തൊഴുതു ചൊല്ലിനാൽ, ബോബിലീ പാഹി മാം.

തിരുമനസ്സോടു വാർത്തകളേതാനു-മറിയിക്കേണമെന്നുണ്ടു മനസ്സിൽ മേ, തിരുവുള്ളക്കേടു പറ്റുന്നതാകിലോ പരമസങ്കടം ബോബിലീ പാഹി മാം.

പതികളൊന്നല്ല, രണ്ടല്ല, മൂന്നല്ല, ചതുരവീരന്മാർ, മുപ്പതിലേറെയാം, മതിവിഷാദത്തെപ്പോക്കുവാനെന്നുടെ മതിവാകുമവർ, ബോബിലീ പാഹി മാം.

അവരുപോരെന്നു കൽപ്പിച്ചു നീ പ്രഭോ! കമീഷണരെയും സൃഷ്ടിച്ചയച്ചുമേ, പെരിയ രോഗത്തെക്കാളുമബദ്ധമാം തവ ചികിത്സകൾ, ബോബിലീ പാഹി മാം.

അവരു ചെയ്യുന്ന ചെയ്തികളൊക്കെയും സചിവസത്തമ! നീയറിഞ്ഞില്ലെന്നോ? അവശരാക്കി നീയെൻ_കമിതാക്കളെ: അവരെന്തോതിടും? ബോബിലീ പാഹി മാം.

കമീഷണർ ചെയ്_വതൊക്കെയും ഭൂഷണം കമീഷണർ ചൊൽ_വതൊക്കെയും ന്യായം താൻ:; ഇതുമട്ടല്ലയോ വിശ്വസിച്ചീടുന്നു തിരുമനസ്സിന്നു, ബോബിലീ പാഹി മാം.

അവരുടെ ജോറുമന്തസ്സും കാണുകിൽ ഗവർണ്ണർ കൂടിയും നാണിച്ചൊളിചിടും! കമീഷണരെന്നാൽ ഭൂപനോ ദൈവമോ, ഏഡ്ൺഷേബിളോ? ബോബിലീ പാഹി മാം.

  • "കോ. മു" - കോഴിക്കോട് മുൻസിപ്പാലിറ്റി