ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
പറയരുതിതിന്നാരുമെതിർവാക്കു; പറഞ്ഞെന്നൽ, പറഞ്ഞവൻ ലോകയുദ്ധം ക്ഷണിക്കും പോലും -ക്ഷണിക്കും പോലും ഇതിന്മട്ടൊരധികാരപ്രമത്തമാം പ്രസംഗത്തെ - യിതിന്മുന്നു നിങ്ങളാരാൻ കേട്ടവരാണോ? -കേട്ടവരാണോ? അയൽവീട്ടുകാരെപ്പരിഷ്കരിക്കേണ,മതിന്നായി- ട്ടവരുടെയവകാശം കീഴടക്കണം, -കീഴടക്കണം! ഇതേ ഞായം നമ്മളെങ്ങാനിവിടന്നു പറഞ്ഞെന്നാ- ലതേ വഴിക്കന്നു വായിൽപ്പല്ലൊന്നുണ്ടാമോ, -പല്ലൊന്നുണ്ടാമോ? (ആഞ്ഞു തണ്ടു വലിക്കുവിൻ) യൂരോപ്യൻ രാഷ്ട്രങ്ങളുടെ തേഞ്ഞു മാഞ്ഞ ധർമ്മബോധമസ്തമിച്ചുപോയ്, -അസ്തമിച്ചുപോയ്! ആഞ്ഞു തണ്ടു വലിക്കുവിൻ! മറക്കുവിനിറ്റലിയെ! ആഞ്ഞു തണ്ടു വലിക്കുവിൻ നാളിന്നോണം താൻ! -നാളിന്നോണം തൻ!
(ഹാസ്യാഞ്ചലി, പുറം 1. കേരളപത്രിക 1935)
![]() ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Sobha എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |