സഞ്ജയന്നു സഖക്കളാരോമൽത്തങ്കക്കുടങ്ങളേ മംജുകിടാങ്ങളേ,യുള്ളിൽക്കറയറ്റോരേ, -കറയറ്റോരേ! വരുവിനെല്ലാവരുമായാറ്റുവള്ളം കളിപ്പാനായ്; വരൂ, കിടാങ്ങളേ, പടുവികൃതികളേ! -വികൃതികളേ
(പല്ലവിയില്ല) പൊൻ പുള്ളികൾ മുക്കുറ്റിപ്പൂ ചേർക്കും പച്ചപ്പട്ടുടുത്തും, തുമ്പപ്പൂപ്പുഞ്ചിരിക്കൊണ്ടു കൺമയക്കിയും. മഞ്ഞുതുള്ളി ചിതറുന്ന രാക്കൂന്തലൊട്ടൊതുക്കിയും, മംജുപനിനീർക്കവിളിൽത്തെളിവു പൂണ്ടും, പച്ചക്കിളിക്കാൽച്ചിലമ്പു ചലിപ്പിച്ചും, മെച്ചപ്പെട്ട പികസ്വരമാർന്നു പാടിയും, പളുങ്കൊളിനീർ നിറഞ്ഞ ചെറുതോട്ടിൻ തീരങ്ങളി- ലൊളിച്ചേറ്റം കള്ളച്ചിരിയുതിർത്തുകൊണ്ടും, പ്രത്യുഷസ്സിൻ തനിത്തങ്കത്തേരിൽനിന്നുമിറങ്ങിയ പ്രത്യക്ഷസൗന്ദര്യമാകുമീപ്പെൺതയ്യലാൾ, അവളല്ലോ, നമുക്കിന്നു, കളിത്തൊഴി കൂട്ടുകാരേ, അവളല്ലോ, കേരളത്തെ സ്വർഗമാക്കുന്നു! അവൾ തൻ ചെംപദത്തണ്ടാർ പതിഞ്ഞതു കാണ്മീലയോ, ഭവനാങ്കണങ്ങളിൽ,പ്പൂക്കളങ്ങളായി? വരുവിനിന്നൊരു ദിനം മറന്നിടാമഖിലവും! വരുവി, നീ വഞ്ചിയിലിങ്കലിടമുണ്ടല്ലോ!
(വീണ്ടും പല്ലവി)
നാട്ടിലുള്ള ചെയ്തികൾ ഞാൻ പറഞ്ഞിടാം ചിലതെല്ലാം
ബോട്ടിലുള്ള നിങ്ങൾക്കൊരു നേരം പോക്കിനായ്,
-നേരം പോക്കിനയ്
ദുസ്സാമർത്ഥ്യക്കോമരമാം മുസ്സോളിനിത്തമ്പുരാൻ തൻ
നിസ്സീമമാം ദുരാഗ്രഹം കണ്ടില്ലേ നിങ്ങൾ,
-കണ്ടില്ലെ നിങ്ങൾ?
അബിസിനിയക്കാർക്കൊട്ടും പരിഷ്കാരമില്ലാപോലു-
മതു പരിഹരിക്കുന്നതിറ്റലിപോലും.
-ഇറ്റലിപോലും!
![]() ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Sobha എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |