താൾ:സഞ്‌ജയന്റെ കവിതകൾ.pdf/47

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ഓണപ്പുടവ പി.എസ്-(അമരത്ത്) വീട്ടുകാരെ, കൂട്ടുകാരെ, നാട്ടുകാരെ നിങ്ങൾക്കെല്ലാം, പുഷ്ടി ചേർന്നു, തുഷ്ടി നല്കുമൊരോണം നേരുന്നെൻ! പല്ലവി: (‘പത്രിക’യാഫീസു മുഴുവൻ) -ഓണം നേരുന്നേൻ നിനവേറും വിദ്വാന്മാരേ, പുകളേറും മന്യന്മാരേ, മനക്കാമ്പിലലിവൂറും നതാഗിമാരേ, -നതാംഗിമാരേ യുവജനങ്ങളേ സാക്ഷാൽ സ്വതന്ത്രചിന്തകൻമാരേ, നവയുഗം പൊക്കിക്കാട്ടും ദീർഘകായരേ, - ദീർഘകായരേ കവിതയെച്ചളിക്കുണ്ടിലിറക്കീടും ‘ദേവു’കളേ, വിവിധ വിപ്ളവങ്ങളിൽ പ്ളവംഗന്മാരേ, -പ്ളവംഗന്മാരേ രാവണനെ വെള്ള വീശാൻ, കക്കമാന്തിക്കൈ പൊള്ളിച്ച രാവണായനോദ്യുക്തരേ, രാമദ്വേഷ്യരേ, -രാമദ്വേഷ്യരേ അഴുക്കുചാല്പ്പദ്ധതിയെ മുടക്കുവാൻ കച്ച കെട്ടി വഴക്കിനു വട്ടം കൂട്ടും മാന്യപൗരരേ! -മാന്യപൗരരേ ഗവർമ്മേണ്ടുദ്യോഗസ്ഥരേ, ഷഡംഗമാം സലാംകാരേ, ഗവർമ്മേണ്ടേ, ഗവർമ്മേണ്ടിൻ മീതെയുള്ളോരേ! -മീതെയുള്ളോരേ മാബലിത്തമ്പുരാൻ വാണ നാടു പോലെ നാടാക്കിയ ബോബിലിപ്പൊൻ തമ്പുരാനേ, മന്ത്രിസത്തമ, -മന്ത്രിസത്തമ നിറമഹാകവികളെ, തനിമുക്കാല്ക്കവികളേ, വെറുമരക്കവികളേ, ചില്വാനങ്ങളേ -ചില്വാനങ്ങളേ കമ്മീഷണർമാരേ നിത്യം ‘ചേറി’ങ്കൽത്താൻ വസിപ്പോരേ, സമ്മാന്യമം ബോർഡുകാരേ, എമ്മെൽസിമാരേ -എമ്മെൽസിമാരേEmblem-important-red.svg
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Sobha എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)