താൾ:സഞ്‌ജയന്റെ കവിതകൾ.pdf/42

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ഒരു മൊട്ടു കൊഴിഞ്ഞുപോയതാ- രറിവൂ വിസ്തൃതവിശ്വവാടിയിൽ? ഒരു ദൈവഹതന്നുമാത്രമീ- യുലകൊട്ടുക്കു വെറും ശ്മശാനമായ്!

മൃതി തീണ്ടി വിളർത്ത ചെന്തളിർ- ച്ചൊടിയിൽ പുഞ്ചിരിയൊന്നു മങ്ങവേ ഒരു മർത്ത്യനു, ഹന്ത ഭാസ്കര- ദ്യുതിയും വെണ്മ വെടിഞ്ഞപോലെയായ്.

ഒരു മാത്രയലംകരിച്ചു നീ പുരുദുഃഖാവിലമെന്റെ ജീവിതം, ക്ഷണികാർദ്ധവിനഷ്ടയാം തടി- ല്ലതപോൽ ദുർഭഗമേഘമാലയെ.

അനുരാഗിണിയന്നു തന്നതാം പനിനീർപ്പൂവിനു വാട്ടമേല്ക്കിലും, അതിലല്പസുഗന്ധമിന്നുമു,- ണ്ടതിനിസ്സാരമഹോ ശരീരിത!

അറിവാനരുതീശ്വരന്റെ വൻ- മറിമായം; ശരി, പിൻവലിച്ചു ഞാൻ നിജനാടകരംഗഭൂവിലെൻ പടുവേഷത്തെയൊഴിച്ചുകൂടയോ?

നരജീവിതവഞ്ചി കണ്ണുനീർ- പ്പുഴയിൽത്തന്നെയൊഴുക്കിടേണമോ? കരൾ ഞെക്കിയെടുത്തു വേണമോ യമപാദത്തിനു പാദ്യമേകുവാൻ?

        IV

നെറികെട്ടൊരു കാളരാത്രിതൻ വരവിൽപ്പെട്ടുകഴിഞ്ഞ സന്ധ്യപോൽ തെളിവറ്റു, വിറങ്ങലിച്ചു, പേ- മഴയിൽത്തന്നെ പുലർന്നു ദുർദ്ദിനം.

പകലിൻ വരവല്ലിതത്രയു- ണ്ടിരുളൂഴിക്കകമേതിടത്തിലും; ദിവി താരകങ്ങളെങ്ങു? രാത്രിയ- ല്ലിതു; ദുസ്സ്വപ്നകരാളഗർഭമാം



























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Sobha എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)