ഇരുകയ്യുകളാൽ തടുത്തു ഞാൻ വിധി തൻ പോക്കു നരൻ മുടക്കുമോ?
ഒരുമട്ടു തപിച്ച കണ്ണുനീ- രലിയിക്കാം ശിലയും ക്രമത്തിനാൽ അതു, കർമ്മവിപാകമാം മഹാ- മരുവിൽ സ്വാത്മഹതിക്കു വീഴ്കയാം
‘നിലവിട്ടൊരു പേക്കിനാവിലാ- ണിഹ ഞാ, നിപ്പൊഴുണർന്നിടാ’മിതും കപടാശ്വസിതൻ നിനച്ചു ഞാൻ, വെളിവായ് മൂങ്ങ ഹസിച്ചുവെങ്കിലും
അഥവാ ദൃഢമാദ്യനിദ്രയിൽ- പ്പെടുമിക്കാഴ്ച കിനാവു തന്നെയാം; അതിൽനിന്നുണരാം നരന്നു തൻ- മിഴി മങ്ങീടവെയന്ത്യനിദ്രയിൽ
ശരി,യന്നുവരെക്കുമിശ്ശവം പരിപാലിച്ചു നടന്നിടേണ്ടയോ? അയി-നിഷ്ഠുരദൈവമേ, ഭവാൻ വിഷമാക്കി മധുരാത്മഹത്യയെ!
ലഘുവാം ശ്രമമൊന്നുകൊണ്ടുതാൻ മുറിയാം ജീവിതതന്തുവെങ്കിലും ഉയരാൻ പണിയെന്നു വന്നിടാ,- മഴിയാ മാനുഷകർമ്മശൃംഖല.
‘അതിനിർദ്ദയനല്ല ദൈവ’മെ- ന്നൊടുവാകും വരെയോർത്തു വിഡ്ഢി ഞാൻ മനുജന്റെ സുഖാസുഖങ്ങളാ- പ്പരമാത്മാവറിയുന്നതെങ്ങിനെ?
പരപൂരുഷ! മർത്ത്യജന്മമാർ- ന്നവതാരം ഭുവി ചെയ്തവൻ ഭവാൻ പ്രിയ, പൂവിതളൊത്തു, മണ്ണിലായ് മറയും കാഴ്ച സഹിച്ചതല്ലി നീ?
അരശെന്തിനു? ഞൻ വഴങ്ങിടാം;
കരുവെല്ലാമവിടേക്കു നൽകിടാം;
കളിയല്ലിതു പാർത്ഥസാരഥേ,
കപടച്ചൂതു നിനക്കു ചേർന്നതോ?
![]() ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Sobha എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |