തിലോദകം
1
കദനാബ്ധിയിലസ്തചേഷ്ടരായ് കരളന്നേ കയമാർന്നിരിക്കിലും, നിലയറ്റു വിലാപവീചിയിൽ- ത്തല തല്ലുന്നു വിചാരമിപ്പൊഴും.
അരികിൽ, പ്രണയനുബന്ധരാ- യനുകമ്പാമൃതപൂർണ്ണനേത്രരായ്, കനിവാർന്നു കരങ്ങൾ നീട്ടുമെൻ- പ്രിയബന്ധുക്കളൊടെന്തു ചൊൽവു ഞാൻ?
വിരമിക്കുവിനെൻ വയസ്യരേ! തിരിയെപ്പോകുവിനെൻ സഖാക്കളേ! കരുതേണ്ടിഹ ജീവിതായുധ- ക്കളരിക്കുള്ളിലിവൻ കടക്കുവാൻ.
ഹതഭാഗ്യതയാലനാശ്രയ- സ്ഥിതിയിൽസ്സംസൃതിദുസ്സഹം തുലോം; ചിറകറ്റ വിഹംഗമം ഭയാ- വഹമായ്ക്കാണ്മൂ നഭസ്ഥലീപഥം.
കളയേണമടർക്കളത്തിലും ക്ഷതിയാർന്നുള്ള വിനഷ്ടചേഷ്ടനെ; അതിദുഃശ്രവമർത്ഥശൂന്യമാം പദമെന്തിന്നു സുകാവ്യവേദിയിൽ?
നവ സൗഖ്യപിപാസ തീണ്ടുകി- ല്ലഴലാമാഴിയിലാണ്ട മർത്ത്യനെ; പുതുനാദതരംഗമങ്കുരി- ച്ചിടുമോ ഹന്ത തകർന്ന വീണയിൽ?
ii
‘ശരിയല്ലിതു, നീതിയല്ലിതെ’- ന്നുയരെപ്പോകുമുഡുക്കളോടു ഞൻ പലവട്ടമുരച്ചു ദീനനയ്, ഫലമെ,ന്തുത്തരമോതിയില്ലവർ
‘അരുതെ’ന്നു വിനീതനായ്, ഭയാ- കുലനായ് ബാഷ്പകഷായനേത്രനായ്,
സഞ്ജയന്റെ കവിതകൾ / 79
![]() ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Sobha എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |